The Immaculate Room
ദി ഇമ്മാക്കുലേറ്റ് റൂം (2022)

എംസോൺ റിലീസ് – 3642

വെളുത്ത ചുവരുകളുള്ള, പുറംലോകവുമായി യാതൊരു ബന്ധവുമില്ലാത്ത ഒരു മുറിയിൽ 50 ദിവസം താമസിച്ചാൽ 50 ലക്ഷം ഡോളർ സമ്മാനം! കേൾക്കുമ്പോൾ ലളിതമെന്ന് തോന്നുന്ന ഈ മത്സരത്തിൽ വിജയിക്കുവാൻ മൈക്കിളിനും അവന്റെ കാമുകി കെയ്റ്റിനും സാധിക്കുമോ?
മനുഷ്യ മനസ്സെന്ന അത്ഭുതമുറിയിലേക്കുള്ള യാത്രയാണ് 2022-ൽ പുറത്തിറങ്ങിയ The Immaculate Room എന്ന സൈക്കോളജിക്കൽ സർവൈവൽ ത്രില്ലർ ചലച്ചിത്രം.
(ശ്രദ്ധിക്കുക: പ്രായപൂർത്തിയായവർ മാത്രം ഈ ചിത്രം കാണുക)