These Final Hours
ദീസ് ഫൈനൽ അവേഴ്സ് (2013)
എംസോൺ റിലീസ് – 3653
| ഭാഷ: | ഇംഗ്ലീഷ് |
| സംവിധാനം: | Zak Hilditch |
| പരിഭാഷ: | മിഥുൻ വിജയൻ |
| ജോണർ: | ഡ്രാമ, സയൻസ് ഫിക്ഷൻ, ത്രില്ലർ |
അറ്റ്ലാന്റിക് സമുദ്രത്തിൽ ഒരു ഉൽക്കാശില പതിക്കുന്നതോടെയാണ് സിനിമ തുടങ്ങുന്നത്. ഇത് ലോകം മുഴുവൻ വ്യാപിക്കുന്ന ഒരു വലിയ തീക്കാറ്റിന് (Global Firestorm) കാരണമാകുന്നു. ഓസ്ട്രേലിയയിലെ പെർത്തിൽ ലോകാവസാനത്തിന് ഇനി വെറും 12 മണിക്കൂർ കൂടി മാത്രമേ ബാക്കിയുള്ളൂ.
ഈ സമയം ജെയിംസ് എന്ന യുവാവ്, വരാനിരിക്കുന്ന മരണത്തിന്റെ ഭീകരതയിൽ നിന്ന് രക്ഷപ്പെടാൻ ലഹരിയിലും പാർട്ടികളിലും മുഴുകാൻ തീരുമാനിക്കുന്നു. തന്റെ ഗർഭിണിയായ കാമുകി സോയിയെ ഉപേക്ഷിച്ച് അവൻ ഒരു വലിയ പാർട്ടിയിലേക്ക് പോകുന്നു. എന്നാൽ പോകുന്ന വഴിയിൽ, രണ്ടുപേർ ചേർന്ന് തട്ടിക്കൊണ്ടുപോയ റോസ് എന്ന 12 വയസ്സുകാരിയെ ജെയിംസ് രക്ഷിക്കുന്നു. റോസിനെ അവളുടെ അച്ഛന്റെ അടുത്ത എത്തിക്കാൻ ജെയിംസ് നടത്തുന്ന ശ്രമങ്ങളും, ആ യാത്രയിൽ അവൻ അനുഭവിക്കുന്ന മാറ്റങ്ങളുമാണ് സിനിമയെ മുന്നോട്ട് കൊണ്ടുപോകുന്നത്.
