They Will Kill You
ദേ വിൽ കിൽ യൂ (2026)
എംസോൺ റിലീസ് – 3656
| ഭാഷ: | ഇംഗ്ലീഷ് |
| സംവിധാനം: | Kirill Sokolov |
| പരിഭാഷ: | പ്രവീൺ അടൂർ |
| ജോണർ: | ആക്ഷൻ, കോമഡി, ഹൊറർ |
തന്റെ ഭൂതകാലത്തിലെ മുറിവുകളിൽ നിന്ന് രക്ഷപ്പെടാനും കാണാതായ അനിയത്തിയെ കണ്ടെത്താനുമായി ഏഷ്യ റീവ്‌സ് എന്ന പെൺകുട്ടി നടത്തുന്ന പോരാട്ടമാണ് ഈ ചിത്രം. തന്റെ സഹോദരി അവസാനമായി ജോലി ചെയ്തിരുന്ന മാൻഹട്ടനിലെ ‘ദ വിർജിൽ’ (The Virgil) എന്ന ആഡംബര അപ്പാർട്ട്‌മെന്റിലേക്ക് ഒരു ജോലിക്കാരിയെന്ന വ്യാജേന ഏഷ്യ എത്തിച്ചേരുന്നു.
പുറമെ നിഗൂഢതകൾ ഒളിപ്പിച്ചുവെച്ച ആ കെട്ടിടത്തിനുള്ളിൽ അവിടുത്തെ താമസക്കാരും ജീവനക്കാരും ചേർന്ന് നടത്തുന്ന ഭീതിദമായ ചില രഹസ്യങ്ങൾ അവൾ തിരിച്ചറിയുന്നു. ഒരു മരണക്കെണി പോലെ പൂട്ടിക്കിടക്കുന്ന ആ കെട്ടിടത്തിൽ നിന്ന് തന്റെ സഹോദരിയെ രക്ഷിക്കാനും, അവിടെ നടക്കുന്ന അതിഭീകരമായ നീചകൃത്യങ്ങളെ അതിജീവിക്കാനും ഏഷ്യയ്ക്ക് കഴിയുമോ എന്നതാണ് സിനിമയുടെ ഇതിവൃത്തം.
