A Period Piece
എ പീരിയഡ് പീസ് (2020)
എംസോൺ റിലീസ് – short85
| ഭാഷ: | ഇംഗ്ലീഷ് |
| സംവിധാനം: |
Shuchi Talati |
| പരിഭാഷ: | അഷ്‌കർ ഹൈദർ |
| ജോണർ: | ഡ്രാമ |
എ പീരിയഡ് പീസ് എന്ന ഷോർട്ട് ഫിലിം, രണ്ടു പേരുടെ വളരെ സ്വകാര്യമായ ഒരു നിമിഷത്തെ പച്ചയായി അവതരിപ്പിക്കുന്നു. ആർത്തവത്തിനിടയിൽ ശാരീരിക ബന്ധത്തിലേർപ്പെടാൻ ശ്രമിക്കുന്ന കെയ്‌ത്തും ക്ലോയിയും, അതിനിടയിലുണ്ടാകുന്ന അസ്വാഭാവികമായ സാഹചര്യങ്ങളും എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതാണ് ഇതിന്റെ പ്രമേയം. വെറും ലൈംഗികത എന്നതിലുപരി, അവിഹിത ബന്ധത്തിന്റെ കുറ്റബോധവും, തുറന്നുപറച്ചിലുകളും, പങ്കാളികൾക്കിടയിലെ വിചിത്രമായ ആശയവിനിമയങ്ങളും ഒരൊറ്റ മുറിക്കുള്ളിൽ വളരെ സ്വാഭാവികമായി ഈ ചിത്രം വരച്ചുകാട്ടുന്നു.
🔞 കണ്ടന്റ് ഉള്ളതിനാൽ, പ്രായപൂർത്തി ആയവർ മാത്രം കാണുക.
