Dangal
ദങ്കൽ (2016)
എംസോൺ റിലീസ് – 462
| ഭാഷ: | ഹിന്ദി |
| സംവിധാനം: | Nitesh Tiwari |
| പരിഭാഷ: | സജയ് കുപ്ലേരി |
| ജോണർ: | ആക്ഷൻ, ബയോപിക്ക്, ഡ്രാമ |
നിതേഷ് തിവാരിയുടെ സംവിധാനത്തിൽ 2016-ൽ പുറത്തിറങ്ങിയ ‘ദംഗൽ’ എന്ന ചിത്രം, മുൻ ദേശീയ ഗുസ്തി ചാമ്പ്യനായ മഹാവീർ സിംഗ് ഫോഗട്ടിന്റെയും മക്കളുടെയും യഥാർത്ഥ ജീവിതകഥയാണ്. സാമ്പത്തിക പ്രതിസന്ധികൾ കാരണം ഇന്ത്യയ്ക്ക് ഒളിമ്പിക് സ്വർണം നേടുകയെന്ന തന്റെ സ്വപ്നം ഉപേക്ഷിക്കേണ്ടി വന്ന മഹാവീർ സിംഗ്, തന്റെ മകളിലൂടെ ആ ലക്ഷ്യം സാക്ഷാത്കരിക്കാൻ നടത്തുന്ന കഠിനശ്രമങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. മഹാവീർ സിംഗായി അമീർ ഖാൻ തകർത്തഭിനയിച്ച ഈ ചിത്രത്തിൽ ഫാത്തിമ സന ഷെയ്ഖ്, സാനിയ മൽഹോത്ര, സാക്ഷി തൻവർ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
സ്ത്രീ ശാക്തീകരണത്തിന്റെയും അർപ്പണബോധത്തിന്റെയും കഥ പറഞ്ഞ ഈ ചിത്രം, ഏകദേശം 2000 കോടിയോളം രൂപ ആഗോളതലത്തിൽ കളക്ഷൻ നേടി ഇന്ത്യൻ സിനിമയിലെ എക്കാലത്തെയും വലിയ ഹിറ്റുകളിലൊന്നായി മാറി.
