Naples in Veils
നേപ്പിൾസ് ഇൻ വെയ്ൽസ് (2017)

എംസോൺ റിലീസ് – 3666

കലയും നിഗൂഢതകളും നിറഞ്ഞ നാപ്പിൾസ് നഗരത്തിന്റെ പശ്ചാത്തലത്തിൽ, അഡ്രിയാന എന്ന യുവതി തന്റെ ജീവിതത്തിലേക്ക് കടന്നുവന്ന ആൻഡ്രിയ എന്ന യുവാവുമായി പ്രണയത്തിലാകുന്നു; എന്നാൽ തൊട്ടടുത്ത ദിവസം അവൻ ക്രൂരമായി കൊല്ലപ്പെടുന്നതോടെ അവളുടെ ജീവിതം പൂർണ്ണമായും മാറിമറിയുന്നു. കൊലപാതകത്തിന് പിന്നിലെ രഹസ്യങ്ങൾ തേടിയിറങ്ങുന്ന അഡ്രിയാനയെ കാത്തിരിക്കുന്നത് നഗരത്തിലെ പുരാതന ശില്പങ്ങൾക്കിടയിൽ ഒളിഞ്ഞിരിക്കുന്ന കള്ളക്കടത്ത് സംഘങ്ങളും, സ്വന്തം കുടുംബത്തിലെ ഭയപ്പെടുത്തുന്ന രഹസ്യങ്ങളുമാണ്. യാഥാർത്ഥ്യമേത് ഭ്രമാത്മകതയേത് എന്ന് തിരിച്ചറിയാനാകാത്ത വിധം പ്രേക്ഷകനെ മുൾമുനയിൽ നിർത്തുന്ന ഈ സൈക്കോളജിക്കൽ മിസ്റ്ററി ത്രില്ലർ, ക്ലൈമാക്സ് വരെ നീളുന്ന സസ്പെൻസിലൂടെ വലിയൊരു നിഗൂഢതയാണ് ബാക്കിവെക്കുന്നത്.

🔞കണ്ടന്റ് ഉള്ളതിനാൽ, പ്രായപൂർത്തി ആയവർ മാത്രം കാണുക.