Two Mules for Sister Sara
റ്റു മ്യൂൾസ് ഫോർ സിസ്റ്റർ സേറ (1970)
എംസോൺ റിലീസ് – 3669
| ഭാഷ: | ഇംഗ്ലീഷ് |
| സംവിധാനം: | Don Siegel |
| പരിഭാഷ: | വിഷ്ണു പ്രസാദ് |
| ജോണർ: | അഡ്വെഞ്ചർ, ഡ്രാമ, റൊമാൻസ് |
മെക്സിക്കോയിലെ ഫ്രഞ്ച് അധിനിവേശ കാലത്ത്, ഹോഗൻ എന്നൊരു കൂലിപ്പട്ടാളക്കാരൻ സേറ എന്നൊരു കന്യാസ്ത്രീയെ ഒരു സംഘം അക്രമികളിൽ നിന്ന് രക്ഷിക്കുന്നതോടെയാണ് കഥ ആരംഭിക്കുന്നത്. തുടർന്ന്, മെക്സിക്കൻ മരുഭൂമിയിലൂടെയുള്ള അപകടം പിടിച്ച ഒരു യാത്രയ്ക്ക് അവർ ഒരുമിച്ചിറങ്ങുന്നു.
പണത്തിനോട് മാത്രം താൽപര്യമുള്ള പരുക്കനായ ആളാണ് ഹോഗൻ. എന്നാൽ സേറ ആകട്ടെ, മെക്സിക്കൻ വിപ്ലവകാരികളുമായി അടുത്ത ബന്ധമുള്ള, പാവമായ ഒരു കന്യാസ്ത്രീയും.
തികച്ചും വ്യത്യസ്ത സ്വഭാവക്കാരായ ഇരുവരും ശത്രുക്കളായ ഫ്രഞ്ച് സൈനികരെയും മറ്റ് പല വെല്ലുവിളികളെയും നേരിട്ട് ലക്ഷ്യസ്ഥാനത്തേക്ക് പോകുന്നതിനിടയിൽ പല സംഭവങ്ങളും നടക്കുന്നു.
