Bhay: The Gaurav Tiwari Mystery
ഭയ്: ദ ഗൗരവ് തിവാരി മിസ്റ്ററി (2025)
എംസോൺ റിലീസ് – 3672
| ഭാഷ: | ഹിന്ദി |
| സംവിധാനം: | Robbie Grewal |
| പരിഭാഷ: | വിശാൽ രവീന്ദ്രൻ |
| ജോണർ: | ഡ്രാമ, ഹൊറർ |
ഇന്ത്യയിലെ തന്നെ ആദ്യത്തെ പാരനോർമൽ ഇൻവെസ്റ്റിഗേറ്റായിരുന്നു ഗൗരവ് തിവാരി. അമാനുഷികമായ കാര്യങ്ങളെ ശാസ്ത്രീയമായി പരിശോധിക്കുന്നതിനായി 2009 ൽ IPS (Indian Paranormal Society) എന്ന ഒരു സംഘടനയ്ക്ക് അദ്ദേഹം രൂപം നൽകി. തുടർന്ന് ഇന്ത്യയിലുടനീളം ധാരാളം കേസുകൾ തെളിയിക്കുകയും ചെയ്തു. 2016 ജൂലൈ 7 ന് കാൺപൂരിലെ വീട്ടിൽ അദ്ദേഹത്തെ ദുരൂഹമായ സാഹചര്യത്തിൽ മരണപ്പെട്ടത് കണ്ടെത്തി. ഗൗരവിൻ്റെ മരണകാരണമായി പറയുന്നത് ശ്വാസതടസ്സം മൂലമുണ്ടായ മരണമെന്നാണ്. പക്ഷെ അദ്ദേഹത്തിൻ്റെ അവസാന നാളുകളിൽ തന്നെ ഏതോ നെഗറ്റീവ് ശക്തികൾ പിന്തുടരുന്നു എന്ന് അദ്ദേഹം പറഞ്ഞിരുന്നു. ദുരൂഹമായ കാര്യങ്ങൾ അന്വേഷിച്ച ഗൗരവ് തിവാരി ദുരൂഹമായി തന്നെയാണ് മരിച്ചതും.
