Belle de Jour
ബെൽ ദെ ഷൂർ (1967)
എംസോൺ റിലീസ് – 3673
| ഭാഷ: | ഫ്രഞ്ച് |
| സംവിധാനം: | Luis Buñuel |
| പരിഭാഷ: | അഷ്കർ ഹൈദർ |
| ജോണർ: | ഡ്രാമ, സൈക്കോളജിക്കൽ, റൊമാൻസ് |
സമ്പന്നനായ ഡോക്ടറുടെ ഭാര്യയായ സെവെറിൻ, ഭർത്താവുമായി നല്ല സ്നേഹത്തിലാണെങ്കിലും ദാമ്പത്യജീവിതത്തിൽ ഒട്ടും തൃപ്തയല്ല. തന്റെ ഉള്ളിലെ ആരും അറിയാത്ത ലൈംഗിക ഫാന്റസികൾക്ക് പിന്നാലെ പോകുന്ന അവൾ, ഒടുവിൽ പകൽ സമയങ്ങളിൽ മാത്രം പ്രവർത്തിക്കുന്ന ഒരു രഹസ്യ വേശ്യാലയത്തിൽ ‘ബെൽ ദെ ഷൂർ’എന്ന പേരിൽ ഇരട്ടജീവിതം ആരംഭിക്കുന്നു. വൈകുന്നേരങ്ങളിൽ വീട്ടിൽ മാതൃകാഭാര്യയായും പകൽസമയങ്ങളിൽ മറ്റൊരാളായും ജീവിക്കുന്ന അവളുടെ ഈ രഹസ്യം, അപ്രതീക്ഷിതമായി ചില വ്യക്തികൾ കടന്നുവരുന്നതോടെ വലിയ പ്രതിസന്ധിയിലാകുന്നതാണ് ഈ സൈക്കോളജിക്കൽ ക്ലാസിക് ചിത്രത്തിന്റെ പ്രമേയം.
