എം-സോണ്‍ റിലീസ് – 853
ഭാഷ | കൊറിയൻ |
സംവിധാനം | Chang-dong Lee |
പരിഭാഷ | പ്രവീൺ അടൂർ |
ജോണർ | ഡ്രാമ, റൊമാൻസ് |
പ്രണയത്തിന് കണ്ണില്ല എന്ന് പറയാറില്ലേ ? അത് അന്വർത്ഥമാക്കിയ ചിത്രം. ബലാൽസംഗത്തിന് ഇരയായ പെണ്ണിന് ബലാൽസംഗം ചെയ്തവനോട് പ്രണയം തോന്നുമോ ? ഒരിക്കലുമില്ല, പക്ഷേ ചുറ്റുമുള്ള സാഹചര്യം ബലാൽസംഗത്തിനേക്കാൾ മോശമായതാണെങ്കിൽ അങ്ങനെയും ഉണ്ടാകും എന്ന് കാണിച്ചുതരികയാണ് ഒയാസീസ് എന്ന ചിത്രം. ഒയാസീസ് എന്നാൽ മരുപ്പച്ച. അതെ ഒറ്റപ്പെടലിന്റേയും അവഗണനയുടേയും ലോകത്ത് കഴിയുന്ന കൈയ്ക്കും കാലിനും സ്വാധീനമില്ലാത്ത, മിണ്ടാൻ പോലും കഴിയാത്ത നായികക്ക് കിട്ടിയ മരുപ്പച്ചയാണ് പിടിച്ച്പറിക്കും അക്രമത്തിനും ജയിലിൽ കിടന്നിട്ട് പുറത്തിറങ്ങുന്ന, സകലമാന വൃത്തികേടുകളും കൈയ്യിലുള്ള, ബുദ്ധിക്ക് പത്ത് പൈസ കുറവുള്ള നായകൻ. അവർ തമ്മിലുള്ള തികച്ചും വ്യത്യസ്ഥമായ പ്രണയം പറയുകയാണ് 2002ൽ Lee Chang-dongന്റെ സംവിധാന മികവിൽ പുറത്തിറങ്ങിയ ചിത്രം. നായിക ഇനി ശരിക്കും ഭിന്നശേഷിയുള്ളയാള് തന്നാണോ എന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള So-Ri Moon ന്റെ അഭിനയ മികവിന് ധാരാളം അവാർഡുകൾ അവളെ തേടിയെത്തിയിരുന്നു. ക്യാമറ കൊണ്ട് കഥപറയുന്ന ഈ പ്രണയ ചിത്രം മറ്റു പ്രണയചിത്രങ്ങളിൽ നിന്ന് വേറിട്ടുനിൽക്കുന്നതെന്തുകൊണ്ടാണെന്ന് കണ്ടുതന്നെ അറിയുക