Time Renegades
ടൈം റെനെഗേഡ്സ് (2016)

എംസോൺ റിലീസ് – 866

Time Renegades-കാലങ്ങള്‍ കാരണം ആശയക്കുഴപ്പത്തില്‍ ആവുക എന്നതാണ് ഈ സിനിമയ്ക്ക് ഈ പേരിനോട് പുലര്‍ത്താന്‍ കഴിയുന്ന നീതി.കൊറിയന്‍ സിനിമകള്‍ ആയ Il Mare,Ditto തുടങ്ങിയവയുടെ എല്ലാം പശ്ചാത്തലം തന്നെ ആണ് ഈ ചിത്രത്തിനും ഉള്ളത്.രണ്ടു കാലഘട്ടത്തിലെ ആശയ വിനിമയം.അതിനു Il Mare യില്‍ ആ പോസ്റ്റ്‌ ബോക്സ് ആണെങ്കില്‍ അത് Ditto യില്‍ റേഡിയോ ആയിരുന്നു.Time Renegades ല്‍ അത് സ്വപ്നവും.ഒപ്പം പറയേണ്ട മറ്റൊന്ന് കൂടി ഉണ്ട്.ഈ ആശയത്തിന്റെ അപ്പുറം Butterfly Effect,Donnie Darko പോലെ ഉള്ള ചിത്രങ്ങള്‍ കൂടി അവതരിപ്പിച്ച രീതി കൂടി കൂട്ടി ഇണക്കിയാലോ??ഈ വര്ഷം കണ്ട ഏറ്റവും ത്രില്ലിംഗ് ആയ കൊറിയന്‍ ചിത്രം ആയി മാറാന്‍ ഈ ഒരു അവതരണ രീതിയിലൂടെ Time Renegades നു കഴിഞ്ഞിട്ടുണ്ട് എന്ന് തന്നെ അത് കൊണ്ട് വിശ്വസിക്കുന്നു.

ഇനി കഥയിലേക്ക്.30 വര്‍ഷങ്ങള്‍ക്കു അപ്പുറവും ഇപ്പുറവും ഉള്ള കഥാപാത്രങ്ങളും കഥയും.1983 ല്‍ ജീവിക്കുന്ന സ്ക്കൂള്‍ അദ്ധ്യാപകന്‍ ആയ ജി ഹ്വാന്‍ തന്റെ സ്വപ്നങ്ങളില്‍ കാണുന്നത് 2015 ലെ പോലീസ് ഉദ്യോഗസ്ഥന്‍ ആയ ഗുന്‍-വോയുടെ ജീവിതം ആണ്.തിരിച്ചു ഗുന്‍ വോ കാണുന്നത് 1983 ലെ ഹ്വാന്റെ ജീവിതവും.സ്ക്കൂള്‍ അദ്ധ്യാപകന്‍ ആയി സാധാരണ രീതിയില്‍ ജീവിക്കുന്ന ജി ഹ്വാന്റെ ജീവിതം ഒക്കെ സ്വപ്നത്തില്‍ കാണുമ്പോള്‍ ആദ്യം രസകരം ആയിരുന്നെങ്കിലും,പ്രത്യേകിച്ചും പ്രണയം ഒക്കെ .എന്നാല്‍ ആ ഭാഗത്ത്‌ നിന്നും ആ സ്ക്കൂളില്‍ സംഭവിക്കുന്ന അതിദാരുണം ആയ കൊലപാതകങ്ങള്‍,ഒരു സീരിയല്‍ കില്ലറുടെ സാമീപ്യം ഉളവാക്കി.ഒരു രീതിയില്‍ ഉള്ള കൊലപാതകങ്ങള്‍.എന്നാല്‍ അന്ന് നടക്കുന്ന സംഭവങ്ങള്‍,അത് ഭാവിയില്‍ ഉള്ള ആളുകളുടെ ജീവിതത്തെ മാറ്റി മറിക്കും.അത് കൊണ്ട് ഈ സ്വപ്നങ്ങളിലൂടെ ഈ രണ്ടു കഥാപാത്രങ്ങളും അതിനെ മാറ്റി മറിയ്ക്കാന്‍ ശ്രമിക്കുന്നു.എന്നാല്‍ അനന്തര ഫലം??

Butterfly concept പോലെ തന്നെ ചെറിയ മാറ്റങ്ങള്‍ പോലും അവരുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ ആകും ഉണ്ടാക്കുക.ഒരു പക്ഷെ അവര്‍ ആരായിരുന്നോ അതില്‍ നിന്നും എല്ലാം മാറി ഉള്ള ജീവിതം.നേരത്തെ സൂചിപ്പിച്ച രണ്ടു കൊറിയന്‍ ചിത്രങ്ങളും മികച്ച റൊമാന്റിക് ചിത്രങ്ങള്‍ ആയിരുന്നെങ്കിലും ഇതില്‍ മനോഹരമായ പ്രണയത്തോട് ഒപ്പം ത്രില്ലിംഗ് element കൂടി ഉള്‍പ്പെടുത്തിയിരിക്കുന്നു.എന്തായാലും എന്റെ പ്രിയപ്പെട്ട കൊറിയന്‍ ചിത്രങ്ങളുടെ ഒപ്പം ഇനി ഈ ചിത്രവും ഉണ്ടാകും.കാരണം അത്രയധികം ത്രില്‍ ആയിരുന്നാണ് ഈ ചിത്രം കണ്ടത് എന്നത് തന്നെ. – കടപ്പാട് : രാകേഷ് ആർ മനോഹരൻ