എം-സോണ്‍ റിലീസ് – 572
ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | മാറ്റ് റീവ്സ് |
പരിഭാഷ | വിഷ്ണു. പി.എല്‍ |
ജോണർ | ആക്ഷന്‍, അഡ്വഞ്ചര്‍, ഡ്രാമ. |
2011 ൽ ആരംഭിച്ച പ്ലാനറ്റ് ഓഫ് ദി ഏപ്സ് റിബൂട്ട് സീരീസിലെ RISE OF THE PLANET OF THE APES (2011) , DAWN OF THE PLANET OF THE APES (2014) എന്നിവയ്ക്ക് ശേഷമുള്ള ചിത്രമാണ് WAR FOR THE PLANET OF THE APES.
സിമിയൻ ഫ്ലൂ വൈറസ് പടർന്ന് പിടിച്ചതിന്റെ ഫലമായി ഭൂമിയിലെ ഭൂരിഭാഗം മനുഷ്യരും നശിച്ചപ്പോൾ ചിമ്പാന്‍സികള്‍ മനുഷ്യരെപ്പോലെ ബുദ്ധിശക്തിയും സംസാരിക്കാനുള്ള കഴിവും നേടിയെടുക്കുന്നു. ചിമ്പാന്‍സികളുടെ നേതാവായ സീസർ തന്നെ ചതിച്ച കോബയെ വധിച്ചതിന് ശേഷം മനുഷ്യരുമായി യുദ്ധം കഴിവതും ഒഴിവാക്കി തന്‍റെ കുടുംബത്തോടൊപ്പം കഴിയാൻ ആഗ്രഹിക്കുന്നു. എന്നാൽ ചിമ്പാന്‍സികളെ പൂർണമായും നശിപ്പിക്കാൻ കച്ചകെട്ടിയിറങ്ങുന്ന ക്രൂരനായ കേണലിന്‍റെ നേതൃത്വത്തിലുള്ള ആൽഫ ഒമേഗ എന്ന ആർമി ഗ്രൂപ്പിന്‍റെ വരവ് സീസറിനെ മറ്റൊരു ജീവന്മരണ പോരാട്ടത്തിലേക്ക് വലിച്ചിഴയ്ക്കുന്നു.
ആദ്യ രണ്ട് ചിത്രങ്ങളിൽ നിന്നും വ്യത്യസ്തമായി ആക്ഷൻ രംഗങ്ങൾ ആവശ്യത്തിന് മാത്രം ഉൾപ്പെടുത്തി ഇമോഷണൽ രംഗങ്ങൾക്കും ഡയലോഗുകൾക്കും പ്രാധാന്യം നല്കിയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. അത് കൊണ്ട് തന്നെ പ്രേക്ഷകരുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടാൻ ചിത്രത്തിലെ കഥാപാത്രങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്.
മോഷൻ ക്വാപ്ച്ചർ ടെക്നോളജിയും CGI യും സമന്വയിപ്പിച്ച് ഒരുക്കിയ ഏപ്സ് വളരെ മികച്ച അനുഭവമാണ് നല്കിയത്. Andy Serkis അവതരിപ്പിച്ച സീസർ ഇമോഷണൽ രംഗങ്ങളിലും ആക്ഷൻ രംഗങ്ങളിലും എല്ലാം വളരെ മികവ് പുലർത്തി. King Kong , Gollum (Lord of The Rings Series) തുടങ്ങിയ കഥാപാത്രങ്ങളെ അനശ്വരമാക്കിയ അദ്ദേഹത്തിന്റെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്നാണ് സീസർ.