എം-സോണ്‍ റിലീസ് – 574
കൂബ്രിക്ക് ഫെസ്റ്റ്-1
ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | സ്റ്റാൻലി കുബ്രിക്ക് |
പരിഭാഷ | അരുണ്‍ ജോര്‍ജ് ആന്റണി |
ജോണർ | ഡ്രാമ, ഹൊറര്‍ |
സ്റ്റാന്‍ലീ കുബ്രിക്കിന്‍റെ ഏറ്റവും പ്രസിദ്ധമായ ഹൊറര്‍ മൂവിയാണ് ‘ദി ഷൈനിംങ് (1980)’ . സ്റ്റീഫൻ കിംങിന്റെ ‘ദി ഷൈനിംങ്’ എന്ന പേരിലുള്ള നോവലാണ് കുബ്രിക് അതെ പേരില്‍ സിനിമയാക്കിയിരിക്കുന്നത്.
അമേരിക്കന്‍ അതിര്‍ത്തി പ്രദേശങ്ങളിലൊരിരിടത്ത് സ്ഥിതി ചെയ്യുന്ന ഓവര്‍ലുക്ക് ഹോട്ടല്‍ ഓഫ് സീസണായ നവംബര്‍ മുതല്‍ മേയ് മാസം വരെ അടച്ചിടാറുണ്ട്. അങ്ങനെയൊരു ഓഫ് സീസണില്‍ ഹോട്ടലിലെ കെയര്‍ ടേക്കര്‍ ആയി എത്തുന്ന ജാക്ക് ടോറന്‍സിന്‍റെയും കുടുംബത്തിന്‍റെയും കഥയാണ് സിനിമ പറയുന്നത്. ഇതിനു മുന്‍പ് അവിടെ കെയര്‍ ടേക്കര്‍ ആയി വന്നിരുന്നയാള്‍ ചിലതരം മാനസിക വിഭ്രാന്തിയാല്‍ തന്‍റെ കുടുംബത്തെ വകവരുത്തി ആത്മഹത്യ ചെയ്തിരുന്നതായി ഹോട്ടല്‍ മാനേജര്‍ സ്റ്റുവര്‍ട്ട് ഓള്‍മാന്‍ ജാക്കിനോട് പറയുന്നു. ജാക്കും ഫാമിലിയും അവിടെ താമസം ആരംഭിക്കുന്നു.
ആ വര്‍ഷം കുബ്രിക്കിനെ ഏറ്റവും മോശം സംവിധായകനുള്ള റാസ്‌പ്ബറി അവാര്‍ഡിന് നോമിനേറ്റ് ചെയ്യുകയുണ്ടായി. പക്ഷെ കാലം കാത്തു വച്ചത് മറ്റൊന്നായിരുന്നു. ഏറ്റവും ഭീതിദയമായ സിനിമകളില്‍ ഒന്നായി ഈ സിനിമയെ വിലയിരുത്തുന്നു. അമേരിക്കന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ മികച്ച 100 ത്രില്ലറുകളില്‍ 29മത് സ്ഥാനത്ത് ഈ ചിത്രം ഇടം പിടിച്ചിട്ടുണ്ട്. ജാക്ക് നിക്കൊല്‍സന്‍ എന്ന അഭിനയ പ്രതിഭയുടെ മാസ്മരിക പ്രകടനം ചിത്രത്തിന്‍റെ മുതല്‍ക്കൂട്ടാണ്.