Her
ഹെർ (2013)

എംസോൺ റിലീസ് – 1364

Download

6001 Downloads

IMDb

8/10

സാങ്കേതികവിദ്യയുടെ അതിപ്രസരമുള്ള ഈ കാലഘട്ടത്തിൽ നടക്കാനിടയുള്ള കഥയാണ് 2013ൽ റിലീസ് ചെയ്ത HER ചർച്ച ചെയ്യുന്നത്. കത്തുകൾ എഴുതാനറിയാത്തവർക്ക് ഹൃദയസ്പർശിയായ വാക്കുകളാൽ കത്തുകൾ തയ്യാറാക്കുന്ന അന്തർമുഖനായ എഴുത്തുകാരനാണ് തിയോഡോർ. ഭാര്യയുമായി അകന്ന് കഴിയുന്ന തിയോഡോർ, തന്നെ കാർന്നു തിന്നുന്ന കടുത്ത ഏകാന്തതയിൽ നിന്ന് രക്ഷപ്പെടാൻ നൂതനമായ ഒരു കമ്പ്യൂട്ടർ സോഫ്റ്റ്‌വെയറുമായി സൗഹൃദത്തിലാകുന്നു. ആ സൗഹൃദം പിന്നീട് പ്രണയത്തിലേക്ക് വഴി മാറുന്നു. ആധുനിക മനുഷ്യന്റെ വൈകാരിക സംഘർഷത്തിലൂടെ സഞ്ചരിക്കുന്ന തിയോഡോർ ആയി Joaquin Pheonix ഉം, സാമന്ത എന്ന കമ്പ്യൂട്ടർ സോഫ്റ്റ്‌വെയറിന്റെ മധുരതരമായ ശബ്ദമായി എത്തുന്നത് സ്കാർലെറ്റ് ജോഹാൻസണും ആണ്. 2014ലെ മികച്ച തിരക്കഥയ്ക്കുള്ള ഓസ്കാറും ഗോൾഡൻ ഗ്ലോബും Herന് ലഭിച്ചിരുന്നു. Spike Jonze ആണ് തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്.