എം-സോണ്‍ റിലീസ് – 578
കൂബ്രിക്ക് ഫെസ്റ്റ്-5
ഭാഷ | ഇംഗ്ലിഷ് |
സംവിധാനം | സ്റ്റാൻലി കുബ്രിക്ക് |
പരിഭാഷ | ലിജോ ജോളി |
ജോണർ | ഡ്രാമ, മിസ്റ്ററി, ത്രില്ലര്‍ |
സ്റ്റാന്‍ലീ കുബ്രിക് നിര്‍മിച്ച് സംവിധാനം ചെയ്ത സെക്ഷ്വല്‍ ഡ്രാമയാണ് Eyes Wide Shut(1999).ചിത്രം വിതരണ ചെയ്തിരിക്കുന്നത് വാര്‍ണര്‍ ബ്രദേഴ്സ് ആണ്.ടോം ക്രൂസും നിക്കോള്‍ കിഡ്മാനുമാണ് മുഖ്യ വേഷങ്ങളില്‍ അഭിനയിച്ചിരിക്കുന്നത്.
1926ല്‍ Arthur Schnitzler എഴുതിയ ‘ഡ്രീം സ്റ്റോറി’ എന്ന നോവലാണ് കുബ്രിക് സിനിമയാക്കിയത്.നീണ്ട ഏഴു വര്‍ഷമാണ് ഈ സിനിമക്ക് വേണ്ടി കുബ്രിക് ചിലവഴിച്ചത്.പതിനഞ്ചു മാസം കൊണ്ടായിരുന്നു ചിത്രം ഷൂട്ട് ചെയ്തത്.അങ്ങനെ ഏറ്റവും കൂടുതല്‍ ദിവസം ഷൂട്ട് ചെയ്ത ഫീച്ചര്‍ ഫിലിം എന്ന ഗിന്നസ് റെക്കോര്‍ഡ് ഈ സിനിമക്ക് ലഭിച്ചു.കുബ്രിക്കിന്റെ അവസാന സംവിധാന സംരംഭമാണ് ഈ ചിത്രം.ചിത്രം പൂര്‍ത്തിയായി അവസാന പ്രിവ്യൂ വാര്‍ണര്‍ ബ്രദേഴ്സിന് പ്രദര്‍ശിപ്പിച്ചതിന്റെ അഞ്ചാം നാള് കുബ്രിക് അന്തരിച്ചു.ചിത്രത്തിന്റെ റിലീസ് കാണാന്‍ അദ്ദേഹം ഉണ്ടായിരുന്നില്ല.ചിത്രത്തിലെ മര്‍മ്മ പ്രധാനമായ ഓര്‍ഗി പാര്‍ട്ടി ചിത്രീകരിക്കുന്നതിന് ‘The Hellfire Club’, ‘Illuminati’ പോലുള്ള രഹസ്യ സംഘടനകളുടെ രീതികള്‍ കടമെടുത്തിട്ടുണ്ട്, ഓര്‍ഗി പാര്‍ട്ടിയുടെ പശ്ചാത്തല സംഗീതമായി ഉപയോഗിച്ചിരിക്കുന്നത് പ്രശസ്ത കര്‍ണ്ണാട്ടിക് സംഗീതജ്ഞനായ മാണിക്യം യോഗേശ്വരന്റെ “കാതലാ,ഇത് നരകമാ” എന്നു തുടങ്ങുന്ന തമിഴ് ശ്ലോകമാണ്.
ചിത്രത്തിന്റെ ടൈറ്റില്‍ ബഞ്ചമിന് ഫ്രാങ്ക്ലിന്റെ “keep your eyes wide open before marriage, half shut afterwards” എന്ന പ്രശസ്തമായ ദാമ്പത്യ നിര്‍വചനത്തില്‍ നിന്നുമാണ് കടം കൊണ്ടിട്ടുള്ളത്.ചിത്രത്തിലെ പാസ്സ്വേര്‍ഡ് “Fidelio” എന്ന ലാറ്റിന്‍ വാക്കിനു വിശ്വസ്തത എന്നാണര്‍ത്ഥം. ഈ വാക്ക് കിട്ടിയതാകട്ടെ ബീതോവന്റെ ഒരു ഓപ്പറയില്‍ നിന്നുമാണ്.വളരെയേറെ ഗവേഷണങ്ങള്‍ക്കും പഠനങ്ങള്‍ക്കും ശേഷം പൂര്‍ത്തീകരിച്ച ചിത്രം ലോകമൊട്ടാകെ ശ്രദ്ധിക്കപ്പെട്ടു.അനേകം അവാര്‍ഡുകള്‍ നേടിയ ചിത്രം ബോക്സ് ഓഫീസിലും വന്‍ വിജയമായിരുന്നു.