എം-സോണ്‍ റിലീസ് – 585
ഫെസ്റ്റിവല്‍ ഫേവറൈറ്റ്സ് 1
ഭാഷ | ജര്‍മന്‍ |
സംവിധാനം | ഫാതിയ അക്കിന്‍ |
പരിഭാഷ | ശ്യാം കുമാര്‍ |
ജോണർ | കോമഡി, ഡ്രാമ, ഫാമിലി |
ഗഹനമായ പ്രമേയങ്ങൾ വിഷയമായ മേളക്കാഴ്ചകൾക്കിടയിൽ കുളിർമ്മ നൽകുന്ന ഒരു അനുഭവമാണ് FATIH AKIN-ന്‍റെ GOODBYE BERLIN. റോഡ് മൂവി ഗണത്തിൽ പെടുത്താവുന്ന ഈ സിനിമ കണ്ണിനും, കാതിനും വിരുന്നാവുന്നു. സ്വരച്ചേർച്ചയിലല്ലാത്ത ദമ്പതികളുടെ മകനായ മൈക്ക് ക്ലാസിലെ സുന്ദരിയായ പെൺകുട്ടിയുടെ ശ്രദ്ധ പിടിച്ചു പറ്റാനാവാത്തതിന്റെ അപകർഷതയിലാണ്. പുതുതായി ക്ലാസിലെത്തുന്ന റഷ്യൻ വംശജനായ TSCHIK എന്ന കുട്ടി ആരെയും കൂസാത്ത ഒറ്റയാനാണ്. ഇവർ രണ്ടു പേരും ഒരു വേനലവധിയിൽ ആകസ്മികമായി ഒരുമിക്കുകയും ഒരു യാത്ര പോവുകയും ചെയ്യുന്നു. മോഷ്ടിച്ച കാറിലാണ് യാത്രയെന്നത് അവരുടെ യാത്രയെ കൂടുതൽ സാഹസികമാക്കുന്നു. ഏതൊരു റോഡ് മൂവിയിലേയും പോലെ യാത്രയിലെ കാഴ്ചകളും, യാത്രാനുഭവങ്ങളുമാണ് ഈ സിനിമയിലെയും ഉള്ളടക്കം. ആവേശത്തിന്റെയും, സന്തോഷത്തിന്റെയും പാതയിലൂടെ കുതിച് തിരിച്ചറിവിന്റെയും, സ്വയം കണ്ടെത്തലിന്റെയും തീരത്തേക്ക് വേദനയുടെയും വഴി കടന്നാണ് അവരെത്തുന്നത്. വിസ്മയകരമായ ഒരു അവധിക്കാലം അവരുടെ സ്വന്തമാകുമ്പോൾ മനോഹരമായ സിനിമക്കാഴ്ചയാണ് നമുക്ക് ലഭിക്കുന്നത്.