എം-സോണ്‍ റിലീസ് – 241
ഭാഷ | അറബിക് |
സംവിധാനം | Naji Abu Nowar |
പരിഭാഷ | ഷൈജു എസ് |
ജോണർ | അഡ്വെഞ്ചർ, ഡ്രാമ, ത്രില്ലർ |
ഹവീതത് ഗ്രോത്രത്തിലെ ബദൂവിൻ ഷേയ്ക്കിന്റെ മക്കളിലൂടെയാണ് കഥയാരംഭിക്കുന്നത്. ഹജ്ജ് തീർത്ഥാടകർക്ക് വഴികാട്ടിയായി പോവുന്നവരാണ് ബദൂവികൾ. സാഹോദര്യത്തിനും ആതിഥ്യമര്യാദക്കും പേരുകേട്ട ഇവരെത്തേടി ഒരു രാത്രി ബ്രിട്ടീഷ് ഓഫീസറായ എഡ്വേർഡും അറബ് വംശശജനായ മർജിയും വന്നെത്തുന്നു. തീർത്ഥാടക പാതയിലെ റോമൻ കിണറിനടുക്കലേക്ക് വഴികാട്ടിയായി ആരെയെങ്കിലും അയക്കാമോന്ന് അവർ ചോദിക്കുന്നു. ഷെയ്ക്കിന്റെ രണ്ടാമത്തെ മകനായ ഹുസൈൻ ആ ദൗത്യം ഏറ്റെടുക്കുക്കയാണ്. ഓട്ടോമൻ റയിൽവേ വന്നതിന് ശേഷം തീർത്ഥാടക വഴികാട്ടികളുടെ തൊഴിൽ നഷപ്പെട്ടിരിക്കുയാണ്. അതിനാൽ തന്നെ പലരും കൊള്ളക്കാരായും മാറി. പോവുന്ന വഴിയേ കൊള്ളക്കാരുടെ ആക്രമണമുണ്ടായേക്കാമെന്ന് അറിഞ്ഞു കൊണ്ടും ഹുസ്സൈൻ പോവാൻ തയ്യാറാവുകയാണ്. കാരണം, സഹായം തേടി വന്നവരെ മടക്കി അയക്കുന്നത് അവരുടെ രീതിയല്ല. എന്തിനെയും കൗതുകത്തോടെ വീക്ഷിക്കുന്ന ഇളയവനായ തീബ് വിലക്ക് മറികടന്ന് അവരോടൊപ്പം പോവുന്നു. ആ യാത്രയിൽ സംഭവിക്കുന്ന വലിയൊരു വിപത്തും അത് തീബിനെ ഏതെല്ലാം രീതിയിൽ ബാധിക്കുന്നുവെന്നതുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.