എം-സോണ്‍ റിലീസ് – 248
ഭാഷ | ജർമൻ |
സംവിധാനം | Giulio Ricciarelli |
പരിഭാഷ | ഫസൽ റഹ്മാൻ |
ജോണർ | ഡ്രാമ, ഹിസ്റ്ററി |
നാസി കൂട്ടക്കൊലകളെ രാജ്യസ്നേഹത്തിന്റെ പേരിൽ ജനമനസുകളിൽ നിന്ന് മായ്ച്ചുകളയാൻ ശ്രമിക്കുന്ന സ്റ്റേറ്റ് തന്ത്രങ്ങൾ തുറന്നു കാണിക്കുന്നതാണ് ഈ ചിത്രം. നാസി ഭരണകാലത്ത്, ജർമനിയിലെ ഓഷ്വിറ്റ്സിലെ കോൺസൻട്രേഷൻ ക്യാമ്പിൽ നടന്ന പീഡനങ്ങൾ ചരിത്രത്തിലൊരിക്കലും മാപ്പർഹിക്കാത്തവയാണ്. നാസി പീഡനങ്ങൾക്ക് പൊതുമാപ്പ് കൊടുത്തു എന്ന മറവിൽ ഇത്തരം നൂറു കണക്കിന് മാരകമർദ്ദനങ്ങൾ വിസ്മൃതിയിലേക്ക് തള്ളിവിടപ്പെട്ടു. പുതിയ കാലത്തും പല ഭരണ കേന്ദ്രങ്ങളിലും സ്വാധീനമുണ്ടായിരുന്ന നാസി മേധാവികൾ തന്നെയാണ് ഗൂഢമായി ഈ സാമൂഹ്യ മറവിയെ നിർമിച്ചെടുത്തത്, ഈ ചിത്രം വിസ്മൃതിയോടും അതിലൂടെയുള്ള പൊരുത്തപ്പെടലിനോടും ആദർശവാനായ പബ്ലിക് പ്രോസിക്യൂട്ടർ ജോൺ റാഡ്മാൻ നടത്തുന്ന പോരാട്ടമാണ് ചലച്ചിത്രവത്ക്കരിക്കുന്നത്. ഒരേസമയം ഡോക്യുമെന്ററിയുടെയും ത്രില്ലറിന്റെയും സ്വഭാവം പ്രകടിപ്പിക്കുന്ന ഈ സിനിമ, 1962ൽ ഫ്രാങ്ക്ഫർട്ടിൽ നടന്ന ഓഷ്വിറ്റ്സ് വിചാരണയിലേക്ക് നയിച്ച അന്വേഷണങ്ങളും പരിശോധനകളും രാഷ്ട്രീയചരിത്ര ബോധ്യങ്ങളും വിശദമാക്കുന്നു. ഏറ്റവും നീചമായ ജൂതവേട്ട അരങ്ങേറിയ ഓഷ്വിറ്റ്സിലെ ജർമ്മൻ പട്ടാളക്കാരം നീതിപീഠത്തിന് മുന്നിൽ എത്തിച്ച പത്രപ്രവർത്തകന്റേയും അഭിഭാഷകന്റേയും ജീവിതമായണ് സിനിമ കാട്ടിത്തരുന്നത്.