എം-സോണ്‍ റിലീസ് – 263
ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Alex Proyas |
പരിഭാഷ | നിഖിൽ ജോൺ |
ജോണർ | ആക്ഷൻ, ക്രൈം, ഡ്രാമ |
വർഷം 2035. സമൂഹത്തോടൊപ്പം ഇപ്പോൾ റോബോട്ടുകൾ സഹായത്തിന് ഉണ്ട്. ഈ റോബോട്ടുകൾക്ക് അവരുടെ സിസ്റ്റം സംയോജിപ്പിക്കാൻ മൂന്നു നിയമങ്ങൾ പാലിക്കണം;
- അവർക്ക് ഒരു മനുഷ്യനെ ഒരിക്കലും ഉപദ്രവിക്കാനോ അല്ലെങ്കിൽ തെറ്റായ ഒരു നടപടി വഴി അപായപ്പെടുത്താനോ യാതൊരു രീതിയിലും ദോഷം വരുത്താനോ കഴിയില്ല.
- ഒരു മനുഷ്യൻ പറയുന്ന ഏതൊരു ഉത്തരവും ഒന്നാമത്തെ നിയമത്തെ ലംഘിക്കാതിരിക്കത്തക്കവിധത്തിൽ അവരുടെ മുഴുവൻ കാലത്തോളം അനുസരിക്കണം.
- ഒന്നും രണ്ടും നിയമങ്ങൾ ലംഘിക്കാത്ത വിധത്തിൽ റോബോട്ടുകൾക്ക് സ്വയം സംരക്ഷിക്കാനോ പ്രതിരോധിക്കാനോ കഴിയും.
ഒരു ദിവസം ഈ മൂന്നു നിയമങ്ങളുടെ ഉപക്ഞാതാവ്, ആൽഫ്രഡ് ലാനനിങ്ങ്, യുഎസ് റോബോട്ടിക്സ് സ്ഥാപനത്തിന്റെ ഒരു ജാലകത്തിൽ നിന്നും ചാടി മരിക്കുന്നു.. ചിക്കാഗോ പോലീസ് വകുപ്പിലെ ഭൂരിപക്ഷം ഓഫീസർമാരും അത് ആത്മഹത്യയാണെന്ന് വിശ്വസിക്കുന്നു. പക്ഷേ ഡിറ്റക്ടീവ് ഡെൽ സ്പൂണർ, റോബോട്ടുകളെ വെറുക്കുന്ന ഒരാൾ അത് കൊലപാതകമാണെന്ന് ചിന്തിക്കുന്നു.. അതിൽ സംശയപ്പെടുന്ന, സ്വയം സണി എന്നു വിളിക്കുന്ന ഒരു റോബോട്ട് അതിന്റെ മൂന്നു നിയമങ്ങൾ ലംഘിച്ചു എന്ന് കരുതപ്പെടുന്നു.. വളരെ വൈകുന്നതിനു മുൻപുതന്നെ, സ്പൂണർക്ക് ഡോ കാൽവിന്റെ സഹായത്തോട സത്യം കണ്ടെത്താൻ കഴിയുമോ…?