എം-സോണ്‍ റിലീസ് – 274
ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Yann Arthus-Bertrand |
പരിഭാഷ | ഫസൽ റഹ്മാൻ |
ജോണർ | ഡോക്യൂമെന്ററി |
ഫ്രെഞ്ച് എൻവിയോണ്മെന്റലിസ്റ്റ് യാൻ ആർതസ്-ബർട്രാൻഡ് സംവിധാനം ചെയ്ത് 2015ൽ പുറത്തിറങ്ങിയ ഡോക്യുമെന്റെറി ഫിലിം ആണ് ഹ്യൂമൻ. ഫസ്റ്റ് പേഴ്സൺ സ്റ്റൈലിലുള്ള ഫൂട്ടേജുകളാണ് ഇതിൽ ഏറെക്കുറേ മുഴുവനായും ഉപയോഗിച്ചിരിക്കുന്നത്. യു.എൻ. ജെനെറൽ അസെംബ്ലിയിൽ ആദ്യമായി പ്രദർശിപ്പിക്കപ്പെട്ട സിനിമയാണ് ഹ്യൂമൻ. സെക്രെട്ടറി ജെനെറൽ ബാൻ-കി മൂൺ ഉൾപ്പെടെ ആയിരത്തോളം പേരെ സാക്ഷിനിർത്തിയായിരുന്നു യു.എന്നിൽ ഹ്യൂമൺ പ്രദർശിപ്പിച്ചത്. 60 രാജ്യങ്ങളിലെ 2000 പേരെ ഇന്റെർവ്യു ചെയ്ത് സംവിധായകനും 20 അംഗ ടീമും 3 കൊല്ലം എടുത്താണ് ഈ ഡോക്യുമെന്ററി പൂർത്തിയാക്കുന്നത്. ആഖ്യാന ശൈലികൊണ്ടും പരാമർശിക്കപ്പെടുന്ന വിഷയത്തിന്റെ സാമൂഹ്യപ്രസക്തികൊണ്ടും ഹ്യൂമൻ ശ്രദ്ധിക്കപ്പെടുന്നു.