Life of Pi
ലൈഫ് ഓഫ് പൈ (2012)

എംസോൺ റിലീസ് – 279

ഭാഷ: ഇംഗ്ലീഷ്
സംവിധാനം: Ang Lee
പരിഭാഷ: നൈജു
ജോണർ: അഡ്വെഞ്ചർ, ഡ്രാമ, ഫാന്റസി
Download

8815 Downloads

IMDb

7.9/10

യാൻ മാർട്ടെൽ 2001-ൽ എഴുതിയ ലൈഫ് ഓഫ് പൈ എന്ന പേരിലുള്ള നോവലിന്റെ ചലച്ചിത്രാവിഷ്കാരമാണിത്. ഓസ്കാർ പുരസ്കാര ജേതാവായ ആങ് ലീ സംവിധാനം നിർവ്വഹിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ ഡേവിഡ് മഗീയുടെതാണ്. ഇർഫാൻ ഖാൻ, ജെറാർഡ് ദെപാദ്യൂ, തബ്ബു, സൂരജ് ശർമ, അദിൽ ഹുസൈൻ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. റിഥം & ഹ്യൂസ് സ്റ്റുഡിയോസ് ആണു വിഷ്വൽ എഫക്റ്റ്സ് നിർവ്വഹിച്ചിരിക്കുന്നത്. തായ്‌വാൻ, പോണ്ടിച്ചേരി, മൂന്നാർ എന്നിവിടങ്ങളിലാണ് ചിത്രീകരണം നടത്തിയത്.

85-ആം അക്കാദമി പുരസ്കാരങ്ങളിൽ നാലു അവാർഡുകൾ ഈ ചിത്രം നേടിയിട്ടുണ്ട്.