The Man from Nowhere
ദി മാന്‍ ഫ്രം നോവേര്‍ (2010)

എംസോൺ റിലീസ് – 397

Download

30187 Downloads

IMDb

7.7/10

കൊറിയൻ പടങ്ങളിലെ ഏറ്റവും വലിയ വിജയ ചിത്രങ്ങളിൽ ഒന്ന് ത്രീവ്രതയുടെ പര്യായമാണ് ഈ ചിത്രം.ഓരോ സീനിലും ഫ്രയ്മിലും മത്തുപിടിപ്പിക്കുന്ന ദൃശ്യാവിഷ്കാരം.തട്ടികൊണ്ട് പോയ ഒരു കുട്ടിയെ രക്ഷിക്കാൻ പോകുന്ന നായകന്‍റെ കഥ,എന്നാൽ തീവ്രമായ ഒരു ആത്മബന്ധമാണ് സംവിധായകൻ പ്രേക്ഷകന് അനാവരണം ചെയ്യുന്നത് നായകന്‍റെ നിസാഹായതയും കോപവും പ്രതിനായകന്മാരുടെ നായകൻ മേലുള്ള ചൂഷണവും ഇതിൽപ്പരം നന്നാക്കാൻ കഴിയുമെന്നു തോന്നുന്നില്ല,അതുപോലെ ത്രസിപ്പിക്കുന്ന സംഘട്ടനവും അനുയോജ്യമായ പശ്ചാത്തലസംഗീതവും ചിത്രത്തിന്‍റെ മാറ്റുകൂട്ടുന്നു .ഏറ്റവും മികച്ചതെന്ന് പറയാവുന്ന ക്ലൈമാക്സും അതുപോലെ അവസാനഭാഗങ്ങളിലെ അഭിനയമുഹൂർത്തങ്ങളും മാത്രം മതി ചിത്രത്തെ എന്നെന്നും ഓർമ്മിക്കാൻ.