Egg
എഗ്ഗ് (2007)

എംസോൺ റിലീസ് – 677

ഭാഷ: ടർക്കിഷ്
സംവിധാനം: Semih Kaplanoglu
പരിഭാഷ: രമേശൻ സി.വി
ജോണർ: ഡ്രാമ
Download

333 Downloads

IMDb

6.5/10

Movie

N/A

സെമിഹ് കാപ്ലനൊഗ്ലു തിരക്കഥയൊരുക്കി, സംവിധാനം നിർവഹിച്ച് 2007-ൽ പുറത്തിറങ്ങിയ ഒരു തുർക്കിഷ് ചലച്ചിത്രമാണ് എഗ്ഗ് (തുർക്കിഷ്: Yumurta). മാതാവിന്‍റെ മരണത്തെ തുടർന്ന് വർഷങ്ങൾക്കു ശേഷം ജന്മ നഗരത്തിൽ തിരിച്ചെത്തുന്ന യുവ കവിയുടെ കഥ പറയുന്ന ചിത്രം കാപ്ലനൊഗ്ലു ഒരുക്കിയ യൂസഫ് ചലച്ചിത്ര ത്രയത്തിലെ പ്രഥമ ചലച്ചിത്രമാണ്. മറ്റ് കാപ്ലനൊഗ്ലു ചിത്രങ്ങളെ പോലെതന്നെ നീളമേറിയ ഷോട്ടുകളും മനോഹരമായ തുർക്കിഷ് ഭൂപ്രകൃതിയും ഈ ചിത്രത്തിലും ഉപയോഗിച്ചിട്ടുണ്ട് .
ചിത്രം അറുപതാമത് കാൻസ് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ മൽസര വിഭാഗത്തിൽ പ്രദർശിപ്പിച്ചു. 2008-ലെ ഇസ്താംബുൾ അന്താരാഷ്ട ചലച്ചിത്രമേളയിൽ മികച്ച ചിത്രത്തിനുള്ള ഗോൽഡൻ ടുളിപ് പുരസ്ക്കാരത്തിന് അർഹമായി.