എം-സോണ്‍ റിലീസ് – 102
ഭാഷ | നോര്‍വീജിയന്‍ |
സംവിധാനം | Morten Tyldum |
പരിഭാഷ | സജേഷ് കുമാര്‍ |
ജോണർ | ആക്ഷൻ, ക്രൈം, ത്രില്ലർ |
റോജര്‍ ബ്രൗണ്‍ നോര്‍വേയിലെ വലിയ headhunter (recruitment) ബിസിനസ് നടത്തുന്ന ആളാണ്. ഇത് കൂടാതെ തന്റെ ക്ലയിന്റെ കയ്യില്‍ നിന്ന് പെയിന്റിംഗ്സ് മോഷ്ടിച്ച് മറിച്ചു വില്‍ക്കുന്ന ഏര്‍പ്പാടും കൂടിയുണ്ട് അയാള്‍ക്ക് . മോഷ്ടിക്കാന്‍ ഉദ്ദേശിക്കുന്ന വീട്ടിലെ സെക്യൂരിറ്റി അലാറം ആ സമയത്ത് ഓഫ് ചെയ്തു വെച്ച് അതിനു് അയാളെ സഹായിക്കുന്നത് security surveillance ഉദ്ധ്യോഗസ്ഥന് അയ ഓവ് ആണ്. തന്റെ ഭാര്യയുടെ ആര്‍ട്ട് ഗാലറിയില്‍ വെച്ച് റോജര്‍ക്ക് ഭാര്യ ക്ലാസ് ഗ്രേവ് എന്നൊരാളെ പരിചപ്പെടുത്തി കൊടുക്കുന്നു. ക്ലാസ് ഗ്രേവിന്റെ അടുത്ത് വളരെ വിലപിടിപ്പുള്ള ഒരു പെയിന്റിംഗ് ഉണ്ടെന്നു റോജര്‍ തന്റെ ഭാര്യയില്‍ നിന്ന് അറിയുന്നു. തുടര്‍ന്ന് റോജര്‍ അത് മോഷ്ടക്കാനുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്നു.
ആ മോഷണത്തിന് ശേഷം വീട്ടിലെത്തിയ റോജര്‍ പിറ്റേ ദിവസം രാവിലെ തന്റെ കാറിനുള്ളില്‍ തന്റെ സഹായി ആയ ഓവ് മരിച്ചു കിടക്കുന്നത് കാണുന്നു. തുടര്‍ന്നങ്ങോട്ടുള്ള റോജറിന്റെ ഓട്ടമാണ് ഈ സിനിമ . ക്ലാവ് ഗ്രേവ് യഥാര്‍ത്ഥത്തില്‍ ആരാണ് ? അയാള്‍ എന്തിനാണ് റോജറിനെ പരിചയപ്പെടുന്നത് ? തുടങ്ങിയ കാര്യങ്ങള്‍ ആണ് വളരെ നല്ല ഒരു ത്രില്ലെര്‍ മൂഡില്‍ ഈ സിനിമ പറയുന്നത്. ഡള്ളായ ഒരു നിമിഷം പോലുമില്ലാത്ത, ഇന്റലിജെന്റ് സ്ക്രിപ്റ്റ്.