No Mercy
നോ മെഴ്സി (2010)
എംസോൺ റിലീസ് – 476
2010 ല്‍ ഇറങ്ങിയ കിം ഹയോങ്ങ്-ജൂന്‍ സംവിധാനം ചെയ്ത കൊറിയന്‍ ക്രൈം ത്രില്ലര്‍ ചിത്രമാണ് നൊ മെഴ്സി(കൊറിയന്‍-Yongseoneun Eupda). ശരീരഭാഗങ്ങള്‍ മുറിച്ച് മാറ്റപ്പെട്ട നിലയില്‍ ഒരു യുവതിയുടെ മൃതദേഹം കാണപ്പെടുന്നു. അതേ കുറിച്ച് ഫോറന്‍സിക് പതോളജിസ്റ്റ് ആയ കാങ്ങ് മിന്‍-ഹോ (സോള്‍ ക്യുങ്ങ്-ഗ്യൂ)അന്വേഷിക്കുന്നതോടെ, സംശയത്തിന്‍റെ മുന പരിസ്ഥിതി പ്രവര്‍ത്തകനായ ലീ സങ്ങ്-ഹോ(റ്യൂ സ്യൂങ്ങ്-ബം) യിലേക്ക് നീളുകയാണ്. അന്വേഷകനായ കാങ്ങിനോട് അദ്ദേഹത്തിന്‍റെ മകളെ താന്‍ തട്ടിക്കൊണ്ട് പോയിരിക്കുകയാണ് എന്ന് ലീ വെളിപ്പെടുത്തുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തില്‍ പ്രതിപാദിച്ചിരിക്കുന്നത്.