About Elly
എബൗട്ട്‌ എല്ലി (2011)

എംസോൺ റിലീസ് – 486

Download

4368 Downloads

IMDb

7.9/10

അസ്ഗര്‍ ഫര്‍ഹാദി സംവിധാനം ചെയ്ത് 2009 ല്‍ പുറത്തിറങ്ങിയ ഇറാനിയന്‍ മിസ്റ്ററി ത്രില്ലര്‍/ഡ്രാമയാണ്എബൌട്ട് എല്ലി. കാസ്പിയന്‍ കടല്‍തീരത്തുള്ള ഒരു വില്ലയില്‍ ഒഴിവുദിനങ്ങള്‍ ചിലവഴിക്കാനെത്തുന്ന ഭാര്യാഭര്‍ത്താക്കന്മാര്‍ ഉള്‍പ്പടെയുള്ള സുഹൃത്തുക്കളും അവരോടൊപ്പം അതിലൊരാളുടെ കുട്ടിയുടെ അധ്യാപികയായ മറ്റു സംഘാംഗങ്ങള്‍ക്ക് അപരിചിതയുമായ എല്ലി എന്ന യുവതിയും എത്തുന്നതോടെയാണ് ചിത്രം തുടങ്ങുന്നത്. കൂട്ടത്തിലെ വിഭാര്യനായ അഹ്മദ് എന്ന യുവാവിന് പരിചയപ്പെടുത്താന്‍ വേണ്ടിയാണ് എല്ലിയെ കൊണ്ടുവന്നിട്ടുള്ളത്. എന്നാല്‍ പെട്ടന്നുണ്ടാകുന്ന എല്ലിയുടെ തിരോധാനത്തോടെ കാര്യങ്ങളുടെ ഗതിമാറുകയാണ്. എല്ലിയെ ചുറ്റിപ്പറ്റി നില്‍ക്കുന്ന രഹസ്യങ്ങളുടെ ചുരുളുകളിലെക്ക് സഞ്ചരിക്കുകയാണ് ചിത്രം.