എം-സോണ്‍ റിലീസ് – 616
ഭാഷ | കൊറിയന്‍ |
സംവിധാനം | Yun-hyeon Jang (as Youn-hyun Chang) |
പരിഭാഷ | പ്രവീണ്‍ അടൂര്‍ |
ജോണർ | ക്രൈം, മിസ്റ്ററി, ത്രില്ലർ, |
കുറ്റവാളിയെ തേടിയുള്ള കുറ്റാന്വേഷകന്റെ യാത്രയ്ക്ക് ഒപ്പം പ്രേക്ഷകനും സഞ്ചരിക്കുമ്പോള്‍ ചിലപ്പോഴൊക്കെ അയാളെക്കാള്‍ വേഗത്തില്‍ കുറ്റവാളിയെ നാം കണ്ടെത്താറുണ്ട് എന്നാല്‍ കഥാഗതി പലപ്പോഴും നമ്മളെ അവരില്‍ നിന്നെല്ലാം അകറ്റി മറ്റെവിടെക്കെങ്കിലും ഒക്കെ കൊണ്ടുപോയി ഒടുവില്‍ അവരിലേക്ക് തന്നെ തിരികെ എത്തിക്കാറുണ്ട് സത്യമേത് മിഥ്യയേത് എന്ന് ഇത്തരം സന്ദര്‍ഭങ്ങളില്‍ തിരിച്ചറിയുക ഏറെ ക്ലേശകരമായ ഒരു കാര്യമാണ് അത്തരത്തിലുള്ളൊരു ചിത്രമാണ് Tell Me Something. സിയോള്‍ നഗരത്തിന്റെ നാന ഭാഗങ്ങളില്‍ നിന്നുമായി കൃത്യമായി ഛേദിച്ചു മാറ്റിയ ശരീര ഭാഗങ്ങള്‍ ബാഗില്‍ കെട്ടി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തുന്നു. പ്രാഥമിക അന്വേഷണത്തില്‍ ശരീര ഭാഗങ്ങള്‍ മൂന്ന് വെത്യസ്ത മനുഷ്യരുടെതാണെന്ന് പോലിസ് മനസിലാക്കുന്നു, തുടര്‍ന്ന് കൈക്കൂലി കേസില്‍ ഇന്റെര്ണല് അഫെയെര്സ് അന്വേഷണം ആരംഭിചിട്ടുള്ള ഡിറ്റെക്റ്റിവ് Cho യുടെ നേതിര്ത്വത്തില് പ്രത്യേക ടീം അന്വേഷണം ആരംഭിക്കുന്നു. മരണപ്പെട്ടവരെ കുറിച്ചുള്ള വെക്തികത വിവരങ്ങള്‍ കണ്ടെത്തുന്നതോടെ ഇവരെല്ലാം Su-Yeon Chae എന്ന പെണ്‍കുട്ടിയുമായി അടുപ്പമുണ്ടായിരുന്നവരാണെന്ന് Cho കണ്ടെത്തുന്നു. ബാല്യകാല സുഹ്രത്തായ Seungmin Oh യുമൊത്ത് സിയോളില്‍ താമസിച്ചു വരികയായിരുന്നു Su-Yeon Chae.
അവരുമായി കൂടുതല്‍ സംസാരിക്കുന്ന Cho മരണപ്പെട്ട മൂന്ന് പേരും വിവിധ കാലയളവുകളില്‍ അവളുമായി പ്രണയത്തിലായിരുന്നു എന്നും പല കാരണങ്ങള്‍ കൊണ്ടും പലപ്പോഴായി Su-Yeon തന്നെ അവരില്‍ നിന്നും പിരിയുകയായിരുന്നു എന്നും Cho മനസിലാക്കുന്നു.
Su-Yeonമായി അടുത്ത ബന്ധമുള്ള ആരെങ്കിലും തന്നെയാവും കൊലപാതകങ്ങല്‍ക്കെല്ലാം പിന്നില്ലെന്ന് Cho ബലമായി സംശയിക്കുന്നു മാത്രമല്ല അയാളുടെ അടുത്ത ലക്ഷ്യം
Su-Yeon ആകുമെന്ന് അയാള്‍ കരുതുന്നു തുടര്‍ന്ന് Su-Yeon നല്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കുറ്റാന്വേഷണം മുന്നോട്ടു കൊണ്ട് പോകുന്നതിനോപ്പം അവര്‍ക്ക് വേണ്ട എല്ലാ സംരക്ഷണവും നല്കാന് അയാള്‍ നിര്‍ബന്ധിതനാകുന്നു. ഈ സമയത്തെല്ലാം തന്നെ കൂടുതല്‍ ശരീര ഭാഗങ്ങള്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ വീണ്ടും പ്രത്യക്ഷപ്പെടുന്നു…
ആരാണ് കൊലയാളി ? എന്താണ് അയാളുടെ ലക്ഷ്യം ? Su-Yeonമായി അയാള്‍ക്കുള്ള ബന്ധമേന്താണ് ? ഇതിനെല്ലാമുള്ള ഉത്തരം തേടികൊണ്ടുള്ള Cho യുടെ യാത്രയാണ് പിന്നീടുള്ള ചിത്രം പറയുന്നത്.