Death by Hanging
ഡെത്ത് ബൈ ഹാംഗിങ്ങ് (1968)

എംസോൺ റിലീസ് – 492

Download

168 Downloads

IMDb

7.5/10

Movie

N/A

ജാപ്പനീസ് പുതുസിനിമയുടെ ആചാര്യനാണ് നാഗിസ ഓഷിമ. ഓഷിമ സിനിമയേപ്പറ്റി ധാരാളം എഴുതുകയും ചിത്രങ്ങള്‍ വരയ്ക്കുകയും ചെയ്തിരുന്നു. 1959ല്‍ ആദ്യ ചിത്രമായ എ ടൗണ്‍ ഓഫ് ലവ് ആന്റ് ഹോപ്പ് സംവിധാനം ചെയ്തു. ഷോ സോഷ എന്ന ചലചിത്രനിര്‍മ്മാണ കമ്പനി ആരംഭിച്ചു. 1968ലാണ് ഓഷിമയ്ക്ക് ലോകമെങ്ങും പ്രശസ്തി നേടികൊടുത്ത ഡെത്ത് ബൈ ഹാങിങ്, ഡയറി ഓഫ് എ ഷിന്‍ജുക്കു തീഫ് എന്നീ ചിത്രങ്ങള്‍ പ്രദര്‍ശനത്തിനെത്തിയത്. ജീവിതയാഥാര്‍ഥ്യങ്ങളെ പച്ചയായി ജാപ്പനിസ് സമൂഹത്തിന്റെ പശ്ചാത്തലത്തില്‍ ഓഷിമ അവതരിപ്പിച്ചിരുന്നു. ഓഷിമയുടെ മാസ്റ്റര്‍പീസെന്ന് പറയാവുന്ന ദ സെറിമണി 1971ലാണ് പുറത്തുവന്നത്. എല്‍ഡര്‍ ബ്രദര്‍ യങ്ങര്‍ സിസ്റ്റര്‍ എന്ന ചിത്രം 1971ലെ ന്യൂഡല്‍ഹി രാജ്യാന്തരമേളയില്‍ സുവര്‍ണ്ണമയൂരം നേടി. 1978ലെ എമ്പയര്‍ ഓഫ് പാഷന്‍ കാനില്‍ മികച്ച ചിത്രത്തിനും സംവിധായകനുമുളള ബഹുമതി തേടി.

അറുപതുകളിലെ ജാപ്പനീസ് ശൈലിയിലുള്ള മരണ മുറികളിലൊന്നില്‍ ഞ എന്ന വിളിപ്പേരുള്ള കൊറിയന്‍ പൌരന്‍ തൂക്കിലേറ്റപ്പെടാന്‍ പോവുകയാണ്. കൊലക്കയറിനു മുന്നില്‍ രക്ഷപെടാനുള്ള അവസാനശ്രമം നടത്തുന്ന ഞനെ ഒരുവിധത്തില്‍ കുടുക്കണിയിച്ച് ശിക്ഷനടപ്പാക്കുകയാണ് അധികാരികള്‍. എന്നാല്‍ ഞനെ കീഴ്‌പ്പെടുത്താന്‍ മരണത്തിനാവുന്നില്ല. അധികാരികള്‍ ധര്‍മസങ്കടത്തിലായി. ഒരിക്കല്‍ തൂക്കിലേറ്റിയ ആളെ വീണ്ടും തൂക്കിക്കൊല്ലുന്നതെങ്ങനെ. ഞ ആവട്ടെ അബോധാവസ്ഥയിലാണ്. മരണമുറിയില്‍ ഹാജരായിരുന്ന ഡോക്ടറുടെ സഹായത്തോടെ ഒരുവിധത്തില്‍ അവര്‍ അയാളെ ബോധത്തിലേക്ക് കൊണ്ടുവന്നെങ്കിലും അയാള്‍ക്ക് ഓര്‍മ നഷ്ടപ്പെട്ടിരുന്നു. അതായത് കുറ്റം ചെയ്ത ഞ മരിച്ചുകഴിഞ്ഞു. ഇപ്പോള്‍ മുന്നിലുള്ളത് പുതിയൊരു വ്യക്തിയാണ്. അയാളെ തൂക്കിക്കൊല്ലാനാവില്ല. ഇത് പക്ഷെ അധികാരികള്‍ക്ക് സ്വീകാര്യമായിരുന്നില്ല…

ദേശീയത, വര്‍ഗീയത, വധശിക്ഷയുടെ പ്രായോഗികത എന്നിങ്ങനെ എക്കാലത്തും പ്രാധാന്യമുള്ള വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന ചിത്രമെന്ന നിലയില്‍, ഈ ചിത്രം മുന്നോട്ട് വെക്കുന്ന ആശയങ്ങള്‍ അതിന്റെ കലാമികവിനെക്കാളും ഉദാത്തവും ചിന്തിക്കാന്‍ വക നല്‍കുന്നതുമാണ്.