എം-സോണ്‍ റിലീസ് – 645
ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Nathan Greno, Byron Howard |
പരിഭാഷ | ഉനൈസ് കാവുംമന്ദം |
ജോണർ | അഡ്വെഞ്ചർ, ആനിമേഷന്‍, കോമഡി |
വാൾട്ട് ഡിസ്നി ആനിമേഷൻ സ്റ്റുഡിയോ 2010-ലെ ഒരു ഇംഗ്ലിഷ് അനിമേറ്റഡ് സംഗീത ചലച്ചിത്രമാണ് ടാങ്കിൾഡ്. ഈ ചലച്ചിത്രം മാൻഡി മോർ, സക്കരിയ ലെവി, ഡോണ മർഭി എന്നിവരുടെ ശബ്ദരേഖയാലും ഡിസ്നി സ്റ്റുഡിയോയുടെ അമ്പതാമത്തെ ചിത്രമെന്ന നിലയിലും ശ്രദ്ധിക്കപ്പെട്ടിരുന്നു. റാപ്പൊൻസൊൽ എന്ന കഥാപാത്രത്തെ കേന്ദ്രമാക്കിയുള്ളതാണ് ഈ ചിത്രം. റാപ്പൊൻസൊൽ എന്ന പേരിലാണ് ചിത്രം നിർമ്മിച്ചു പൂർത്തിയാക്കപ്പെട്ടതെങ്കിലും പ്രദർശന പിറ്റേനാൾ ടാങ്കിൾഡ് എന്ന് പുനർനാമകരണം നൽകുകയായിരുന്നു. 3-ഡി വേർഷനിലും സാധാരണ വേർഷനിലും ഈ ചിത്രം ലോകവ്യാപകമായി പ്രദർശനം നടത്തുകയുണ്ടായി. ലോകത്തിലെ ഏറ്റവും കൂടുതൽ ചെലവ് വന്ന അനിമേഷൻ ചിത്രം ഇതാണ്, കൂടാതെ ലോകത്തിലെ ചെലവു കൂടിയ രണ്ടാമത്തെ ചിത്രവും. 1196 കോടി രൂപയാണ് നിർമ്മാണ ചെലവ്. വമ്പൻ ഹിറ്റാണ് ചിത്രം നേടിയത്, 2011 ജനുവരിയിലെ കണക്കനുസരിച്ച് ലോകവ്യാപകമായി 1800 കോടി രൂപയുടെ വരുമാനം നേടിക്കഴിഞ്ഞു.
രാജകൊട്ടാരത്തിൽ ജനിച്ച റപ്പോൻസൊലിന്റെ മുടിക്ക് രോഗം സൗഖ്യമാക്കുവാനുള്ള ദിവ്യശക്തിയുണ്ട്. അവളെ അവിടെ നിന്ന് മന്ത്രവാദി വൃദ്ധ തട്ടിയെടുക്കുന്നു. തുടർന്ന് അവൾക്ക് പതിനെട്ടു വയസ് പ്രായം ആകുന്നതു വരെ അവളെ ആ വൃദ്ധ ഒളിപ്പിക്കുന്നു, പിന്നീട് ഒരു ചെറുപ്പക്കാരനുമായ പ്രണയത്തിലാവുന്നു. ഇതാണ് കഥയുടെ ഇതിവൃത്തം. റപ്പൊൻസൊൽ ഒരു ഗായിക കൂടിയാണ്. പ്രേക്ഷകരെ ആകാംക്ഷയിലാഴ്ത്തുന്ന തരത്തിലാണ് കഥ.