In the Land of Blood and Honey
ഇന്‍ ദി ലാന്‍ഡ് ഓഫ് ബ്ലഡ് ആന്‍ഡ് ഹണി (2011)
എംസോൺ റിലീസ് – 738
ഭാഷ: | ബോസ്നിയൻ, ഇംഗ്ലീഷ് , സെർബിയൻ |
സംവിധാനം: | Angelina Jolie |
പരിഭാഷ: | മുഹമ്മദ് ഷാഹുൽ |
ജോണർ: | ഡ്രാമ, റൊമാൻസ്, വാർ |
1992 മുതൽ 1995 വരെ നടന്ന ബോസ്നിയൻ യുദ്ധമാണ് കഥാപശ്ച്ചാത്തലം. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം യൂറോപ് കണ്ട ഏറ്റവും ഭീകരമായ യുദ്ധമായിരുന്നു ബോസ്‌നിയൻ യുദ്ധം. സെർബുകൾ ബോസ്നിയൻ മുസ്ലിമുകൾക്കെതിരെ നടത്തിയ വംശീയ ഉന്മൂലനം മൂന്നര വർഷക്കാലം യൂറോപ്പിനെ കുരുതിക്കളമാക്കി. അമ്പതിനായിരത്തിൽ അധികം സ്ത്രീകൾ റേപ്പ് ചെയ്യപ്പെട്ടു, പതിനായിരക്കണക്കിന് ആളുകൾ കൊല്ലപ്പെട്ടു. യുദ്ധ പശ്ച്ചാത്തലത്തിൽ സെർബിയൻ പട്ടാളക്കാർ പിടിച്ചുകൊണ്ടു വരുന്ന ബോസ്നിയൻ മുസ്ലിം സ്ത്രീകളിൽ നായകനായ ക്യാപ്റ്റൻ തന്റെ കാമുകിയെ കണ്ടെത്തുന്നു. തുടർന്ന് അവർ തമ്മിലുള്ള പ്രണയവും അവളെ സംരക്ഷിക്കുന്നതും എല്ലാമാണ് സിനിമയുടെ ഇതിവൃത്തം. നടി ആഞ്ജലീന ജൂലിയുടെ ആദ്യ സംവിധാന സംരംഭമാണ് ഈ ചിത്രം.