Cinema, Aspirins and Vultures
സിനിമ ആസ്പിരിന്‍സ് ആന്‍റ് വള്‍ചേഴ്സ് (2005)

എംസോൺ റിലീസ് – 741

Download

245 Downloads

IMDb

7.3/10

Movie

N/A

ബ്രസീലിലെ വരണ്ട ഭൂമിയിലൂടെ ഒരു യാത്ര പോകാം. പൊള്ളുന്ന സൂര്യനും പച്ചപ്പില്ലാത്ത ഭൂതലവും പൊടിക്കാറ്റുമാണ് കൂട്ട്. ആസ്പിരിൻ എന്ന മരുന്ന് പ്രചരിപ്പിക്കാനെത്തുന്ന യൊഹാൻ എന്ന ചെറുപ്പക്കാരന്റെ കഥയാണ് ചിത്രം പറയുന്നത്. എന്നാൽ ആസ്പിരിനെക്കാളും ബ്രസീലുകാർക്ക് രസിക്കുന്നത് അത് പ്രചരിപ്പിക്കാനായി യൊഹാൻ കാണിക്കുന്ന ഹ്രസ്വ ചിത്രമാണ്. ആസ്പിരിനും സിനിമയുമായി യാത്ര തുടരുന്ന യൊഹാന്‌ കിട്ടുന്ന കൂട്ടാണ് രനുൾഫോ. ഒരു ഘട്ടത്തിലും ഒത്തുപോകില്ലെന്ന് കരുതുന്ന ഇവർക്കിടയിലെ സൗഹൃദം. ഒപ്പം കഴുകന്മാർക്കിടയിലൂടെ യാത്ര തുടരാനും കഴിയാതെ വരുന്നു. ബ്രസീലിലെ രാഷ്ട്രീയവും രണ്ടാം ലോകമഹായുദ്ധവുമാണ് ചിത്രത്തിന്റെ പശ്ചാത്തലം.