Headshot
ഹെഡ്ഷോട്ട് (2016)

എംസോൺ റിലീസ് – 1392

Download

7976 Downloads

IMDb

6.3/10

Movie

N/A

കഥ തുടങ്ങുന്നത് ഒരു ജയിലിൽ നിന്നും ആണ്. ലീ എന്ന മാഫിയ തലവൻ ജയിലിൽ നിന്നും പുറത്തുകടക്കാൻ ശ്രമിക്കുന്നു. തുടക്കത്തിൽ തന്നെ ആരെയും ഇമ്പ്രെസ് ചെയ്യിപ്പിക്കുന്ന ഗൺഫയർ സീനുകളിൽ നിന്ന് സിനിമ ആരംഭിക്കുന്നു. അബോധാവസ്ഥയിൽ ആശുപത്രിയിൽ എത്തിയ ഒരു ചെറുപ്പക്കാരൻ, ബോധം വന്നപ്പോൾ അയാൾക്ക് പഴയതൊന്നും ഓർമ്മയില്ല. ഊരും പേരും ഒന്നും അറിയാത്ത അയാൾക്ക്, തന്നെ ചികിൽസിച്ച ഡോക്ടർ അയലിൻ എന്ന സ്ത്രീ ഇഷ്മയിൽ എന്ന പേരു നൽകി വേണ്ട സൗകര്യങ്ങൾ എല്ലാം ചെയ്തു കൊടുക്കുന്നു. ഇടക്ക് ഭൂതകാലത്തിലെ ഇരുണ്ട ഓർമ്മകൾ ഒരു നിഴൽ പോലെ അയാളുടെ ഉള്ളിൽ വന്നു പോകുന്നുണ്ടായിരുന്നു. അയലിനുമായി അയാൾ കൂടുതൽ അടുത്തു. ഇഷ്മയിൽ ജീവനോടെ ഉണ്ടെന്ന് ലീ അറിയുന്നു. പിന്നീട് ഉണ്ടാവുന്ന സംഭവവികാസമാണ് ഈ ആക്ഷൻ ത്രില്ലർ പറയുന്നത്.

കടപ്പാട് : വൈശാഖ് സുബ്രഹ്മണ്യൻ