ഞങ്ങളെക്കുറിച്ച്
എംസോണിന്റ ജനനം : വിദേശ സിനിമകൾക്ക് പരിഭാഷകളൊരുക്കുന്നതിനുവേണ്ടി 2012 ഒക്ടോബർ 28ന് തുടങ്ങിയ കൂട്ടായ്മയാണ് എംസോൺ. Malayalam Subtitles For Everyone എന്നാണ് എംസോണിന്റെ പൂർണ രൂപം. അതായത് ലോക സിനിമകൾ ആസ്വദിക്കാൻ ഭാഷ ഒരു തടസ്സമായി നിൽക്കുന്ന, സിനിമയെ സ്നേഹിക്കുന്ന ഏതൊരു മലയാളിക്കും സൗജന്യമായി എംസോൺ പരിഭാഷകൾ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാം. ആദ്യകാലങ്ങളിൽ വിദേശ ക്ലാസിക് സിനിമകൾക്ക് മാത്രം പരിഭാഷകൾ ലഭ്യമാക്കിയിരുന്ന ഞങ്ങൾ, വർദ്ധിച്ച ജനപങ്കാളിത്തവും പ്രേക്ഷകരുടെ ആവശ്യങ്ങളും മാനിച്ച്, ഇന്ത്യൻ ഇതരഭാഷകൾക്കും പരിഭാഷകൾ ലഭ്യമാക്കിവരുന്നു. അതിപ്പോൾ തമിഴ് സിനിമകളുടെ വരെ പരിഭാഷകളിൽ എത്തിനിൽക്കുന്നു. ഒരുകൂട്ടം മലയാളിപ്രേക്ഷകരുടെ സിനിമാ അഭിരുചികൾ മാറ്റിയെടുക്കാൻ കഴിഞ്ഞു എന്നത് ഒരു വ്യാഴവട്ടക്കാലം പിന്നിടുന്ന എംസോണിന് ഏറെ സന്തോഷം തരുന്ന കാര്യമാണ്. ലാഭേച്ഛയില്ലാതെ നല്ല സിനിമകളോടുള്ള സ്നേഹം കൊണ്ട് മാത്രം വളർന്നുവന്ന ഒരു കൂട്ടായ്മയാണ് എംസോൺ. ഒന്നരലക്ഷത്തിൽപ്പരം പേരടങ്ങുന്ന ഫേസ്ബുക്ക് ഗ്രൂപ്പും, സൈറ്റിലൂടെയും മൊബൈൽ ആപ്പിലൂടെയും എംസോണിനോടൊപ്പം സിനിമ ആസ്വദിക്കുന്ന പതിനായിരങ്ങളുമാണ് ഞങ്ങളുടെ ശക്തി. എംസോൺ പരിഭാഷകളുപയോഗിച്ച് വിവിധ ഫിലിംസൊസൈറ്റികൾ, കേരളത്തിലങ്ങോളമിങ്ങോളം മികച്ച ലോക സിനിമകളുടെ പ്രദർശനങ്ങൾ സംഘടിപ്പിക്കുകയും എംസോൺ പരിഭാഷകൾ പ്രചരിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഭാഷയുടെ അതിർവരമ്പുകളില്ലാതെ സമൂഹത്തിലെ എല്ലാ തലങ്ങളിലുമുള്ളവരിലേക്ക് സിനിമ എത്താൻ ഇത് സഹായകരമാകുന്നു. അതിന്റെ ഭാഗമാകാൻ കഴിയുന്നതിലും ഞങ്ങൾക്ക് ചാരിതാർത്ഥ്യമുണ്ട്.
എംസോണിന്റെ മൂലധനം : എംസോൺ പരിഭാഷകർക്കോ പോസ്റ്റർ ഡിസൈൻ ചെയ്യുന്നവർക്കോ യാതൊരുവിധ പ്രതിഫലവും കൊടുക്കുകയോ വാങ്ങുകയോ ചെയ്യുന്നില്ല. പൂർണമായും സൗജന്യമായ സേവനമാണിത്, ലോകസിനിമയോടുള്ള അടങ്ങാത്ത അഭിനിവേശമുള്ള ഒരു കൂട്ടം ആൾക്കാരുടെ നല്ല മനസ്സ്കൊണ്ട് മാത്രമാണ് ഇത് മുന്നോട്ട് പോകുന്നത്. മത്രമല്ല എംസോൺ, സിനിമകളുടെ യാതൊരുവിധത്തിലുള്ള ഫയലുകളും പങ്കുവെക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നില്ല. പരിഭാഷകളുടെ srt ഫയൽ മാത്രമാണ് ലഭ്യമാക്കുക. ഏതെങ്കിലും തരത്തിൽ എംസോണിനെ സാമ്പത്തികമായി സഹായിക്കാൻ താൽപര്യമുള്ളവർക്ക് എംസോൺ അക്കൗണ്ടിലേയ്ക്ക് നേരിട്ട് സംഭാവനകൾ നൽകാം. വെബ്സൈറ്റിന്റെ നടത്തിപ്പിന് പണം ആവശ്യമാണല്ലോ.
എംസോണിന്റെ രാഷ്ട്രീയം : എംസോണിന് കൃത്യമായ രാഷ്ട്രീയം അത് ഉണ്ടായനാൾ മുതലേയുണ്ട്. ഞങ്ങളുടെ ആയിരാമത് പരിഭാഷ, ജബ്ബാർ പട്ടേൽ സംവിധാനം ചെയ്ത- Dr. Babasaheb Ambedkar ആണ്. അതുതന്നെയാണ് എംസോണിന്റെ രാഷ്ട്രീയവും. മാനുഷിക മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട് തുല്യതയ്ക്ക് വേണ്ടിയാണ് എംസോൺ നിലകൊള്ളുക. ന്യൂനപക്ഷ വർഗ്ഗീയതയോ, ഭൂരിപക്ഷ വർഗ്ഗീയതയോ യാതൊരു തരത്തിലും എംസോൺ പിന്തുണയ്ക്കില്ല. റിലീസ് ചെയ്യുന്ന പരിഭാഷകൾക്കായുള്ള സിനിമകൾ തെരഞ്ഞെടുക്കുന്നതിലും ഈ സൂഷ്മത എംസോൺ എക്കാലവും നിലനിർത്തും.
എംസോൺ എന്നത് ഉന്നത നിലവാരത്തിലുള്ള മലയാള പരിഭാഷകൾ സൗജന്യമായി നിർമ്മിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന ഒരു സന്നദ്ധ കൂട്ടായ്മയാണ്. ഈ കൂട്ടായ്മയുടെ ഒത്തൊരുമയും സഹകരണ മനോഭാവവും നിലനിർത്തുന്നതിനായി താഴെ പറയുന്ന നിയമങ്ങൾ പാലിക്കേണ്ടതാണ്.
- എംസോണിൽ ഓരോ അംഗവും പ്രതിഫലം കൂടാതെ അവരുടെ സമയവും കഴിവും സംഭാവന ചെയ്യുന്നതിനാൽ ആ പരിശ്രമങ്ങളെ എല്ലാവരും ബഹുമാനിക്കുകയും വിലമതിക്കുകയും വേണം.
ഏതെങ്കിലും പരിഭാഷകനെതിരെയോ ഡിസൈനർക്കെതിരെയോ, വെരിഫിക്കേഷൻ ചെയ്തവർക്കെതിരെയോ അവരുടെ ജോലിയെയോ വ്യക്തിത്വത്തെയോ ലക്ഷ്യം വെച്ച് – അധിക്ഷേപം, പരിഹാസം, അല്ലെങ്കിൽ മാന്യമല്ലാത്ത വിമർശനം എന്നിവ കർശനമായി നിരോധിച്ചിരിക്കുന്നു. ഇതിൽ പരിഹാസപരമായ പരാമർശങ്ങൾ, നിസ്സാരവൽക്കരിക്കുന്ന അഭിപ്രായങ്ങൾ എന്നിവ ഉൾപ്പെടുന്നു. പരിഭാഷകളുടെ ഗുണമേന്മ മെച്ചപ്പെടുത്തുന്നതിനുള്ള മാന്യവും ക്രിയാത്മകവുമായ വിമർശനങ്ങൾ പ്രോത്സാഹിപ്പിക്കുകയും സ്വാഗതം ചെയ്യുകയും ചെയ്യുന്നു. - എംസോണിൽ ആരോഗ്യപരമായ സൗഹൃദത്തിന് ഒരുപാട് പ്രാധാന്യമുണ്ട്. ഭിന്നത സൃഷ്ടിക്കുന്ന, പരിഭാഷകരെ നിരുത്സാഹപ്പെടുത്തുന്ന, അനാവശ്യ വാഗ്വാദങ്ങൾ ഉണ്ടാക്കുന്ന, അല്ലെങ്കിൽ സൗഹൃദ അന്തരീക്ഷം തടസ്സപ്പെടുത്തുന്ന ഏതൊരു പെരുമാറ്റവും അതുണ്ടാക്കുന്ന വ്യക്തിയെയും എംസോൺ കമ്യൂണിറ്റിയിൽ നിന്ന് ഉടനടി നീക്കം ചെയ്യുന്നതിന് കാരണമാകും.
- എംസോൺ മൗലികതയുടെയും ധാർമ്മികതയുടെയും മാനവികതയുടേയും പക്ഷത്ത് നിൽക്കുന്നു. ഗൂഗിൾ ട്രാൻസ്ലേറ്റ് പോലുള്ള AI ടൂളുകൾ ഉപയോഗിച്ച് സബ്‌ടൈറ്റിലുകൾ നിർമ്മിക്കുന്നത്, മറ്റ് ഇതര ഗ്രൂപ്പുകളിൽ നിന്നുള്ള സബ്‌ടൈറ്റിലുകൾ അനുമതിയില്ലാതെ പകർത്തുകയോ മാറ്റം വരുത്തുകയോ ചെയ്യുന്നത്, അല്ലെങ്കിൽ മറ്റുള്ളവരുടെ സൃഷ്ടികൾ സ്വന്തമായി അവകാശപ്പെടുന്നത് തുടങ്ങിയ കുത്സിതങ്ങൾ കർശനമായി നിരോധിച്ചിരിക്കുന്നു. അതുപോലെ, എംസോണിന്റെ മൂല്യങ്ങളെ പ്രതികൂലമായി ബാധിക്കുന്ന രീതിയിൽ മറ്റ് സബ്‌ടൈറ്റിൽ ഗ്രൂപ്പുകളുമായി സഹകരിക്കുന്നതോ പ്രോത്സാഹിപ്പിക്കുന്നതോ ആയ പ്രവൃത്തികൾ ചെയ്യുന്നവരെ ഗ്രൂപ്പിൽ നിന്ന് മുന്നറിയിപ്പില്ലാതെ ഒഴിവാക്കും.
- നിയമലംഘനങ്ങൾ സ്ഥിരമായ വിലക്കിന് കാരണമാകും. നിയമങ്ങൾ ലംഘിക്കുന്നതായി കണ്ടെത്തുന്ന ഏതൊരു അംഗത്തെയും കമ്മ്യൂണിറ്റിയിൽ നിന്ന് നീക്കം ചെയ്യുകയും അവർ സമർപ്പിച്ച സൃഷ്ടികളിൽ മേലുള്ള എല്ലാ അവകാശങ്ങളും റദ്ദാക്കുകയും ചെയ്യും. വെരിഫിക്കേഷൻ ചെയ്യുന്നവരുടേയും ഡിസൈനർമാരുടെയും ശ്രമങ്ങൾ പരിഗണിച്ച് ഈ പരിഭാഷകൾ എംസോണിന് സ്വന്തം പേരിൽ നിലനിർത്താനും, കൈകാര്യം ചെയ്യാനുമുള്ള അവകാശം അഡ്മിൻ ടീമിനായിരിക്കും.
The birth of Msone : Msone is a group that began its journey on October 28, 2012, with the mission of creating subtitles for foreign language films. The name “Msone” stands for “Malayalam Subtitles for Everyone.” This initiative empowers cinema enthusiasts who encounter language barriers to fully immerse themselves in films by easily downloading and utilizing subtitles from Msone. We started by offering subtitles for classic English films, and as our popularity grew, we gradually expanded to include subtitles for Indian language films beyond Malayalam. Today, we are proud to provide subtitles for Tamil films as well. As Msone celebrates over 12 years of its journey, we take pride in having shaped the cinematic experiences of Malayali movie loversWe grew out of our love for cinema, without expecting any material rewards from the services we provide. Our strength lies in our Facebook group, which boasts over 1,50,000 members, along with tens of thousands of others who enjoy films with Msone subtitles sourced from our website and various platforms. Film societies across Kerala use subtitles from Msone for film screenings and popularise our group. This enables us to reach all strata of society, eliminating language as a barrier to enjoying cinema. We are proud to be a part of this endeavor.
Our capital : Msone’s translators and poster designers do not receive any remuneration for their contributions; their work is purely voluntary. This unpaid service thrives thanks to the passion of dedicated cinema lovers. It is also important to note that, Msone doesn’t share files of cinemas in any form. We provide only srt files of subtitles. If anyone of you is willing to help Msone, you can directly transfer money to Msone account. Money is required for the maintenance of website.
Our Politics : From the very beginning, Msone has embraced a strong political stance. Our 1000th subtitle was for the film Dr. Babasaheb Ambedkar, directed by Jabbar Patel, which reflects our values. Msone stands for equality and upholds humanitarian principles, rejecting communalism from both minorities and majorities in any form. We remain committed to these principles as we release subtitles for films.
Msone is a voluntary, community-driven group dedicated to creating and sharing high-quality translations and subtitles, completely free of charge. Every member offers their time and skills without expecting payment, and their work should always be treated with respect and appreciation.
- Msone is a voluntary, community driven group dedicated to creating and sharing high-quality translations and subtitles, completely free of charge. Every member offers their time and skills without expecting payment, and their work should always be treated with respect and appreciation.
- Personal attacks, insults, or targeted criticism towards any translator, designer, or contributor whether about their work or their character will not be tolerated. This includes sarcastic remarks, belittling comments, or passive aggressive behavior. Feedback should be respectful, specific, constructive, and focused on improvement.
- Our community thrives on cooperation and goodwill. Any actions that cause division, discourage members, spark unnecessary arguments, or disrupt our workflow will result in immediate removal from the community.
- Msone values originality and ethical practices. Using AI tools like Google Translate to generate subtitles, copying or altering subtitles from other groups without permission, or taking credit for someone else’s work is strictly forbidden. Similarly, promoting or collaborating with other subtitle groups in ways that conflict with Msone’s principles may lead to blacklisting.
- Breaking these rules will result in a permanent ban. Members who are removed lose all rights to the works they have submitted. These works may still be kept and used by the community, and the admin team will decide how they are handled, taking into account the efforts of verifiers and designers.
എംസോണിനേപ്പറ്റി വിവിധ മാധ്യമങ്ങളിൽ വന്ന വാർത്തകളും ലേഘനങ്ങളും.
സിനിമയുടെ ഉപശീർഷാസനം – 2010 ഏപ്രിൽ മാതൃഭൂമി ആഴ്ചപ്പതിപ്പ്





2013 ജൂലൈ 12 ന് മാതൃഭൂമി നഗരം പ്രസിദ്ധീകരിച്ച വാർത്ത

2014 ഡിസംബറിൽ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ശ്രീ പി. പ്രേമചന്ദ്രൻ എഴുതിയ ലേഖനം








മലയാളം മാഗസിൻ പ്രസിദ്ധീകരിച്ച ഉപശീർഷകങ്ങളുടെ കൂട്ടുകാർ എന്ന ലേഖനം





ശ്രീ ഉമ്മർ ടി. കെ മലയാളം മാഗസിനിൽ എഴുതിയ ലേഖനം




ശ്രീമതി സ്മിത പന്ന്യൻ എഴുതിയ ലേഖനം മാധ്യമം ആഴ്ചപ്പതിപ്പ് പ്രസിദ്ധീകരിച്ചത്







