പേഴ്സണൽ കംബ്യൂട്ടറിൽ സിനിമ കാണാൻ
ആദ്യം ഈ വെബ്സൈറ്റിൽ നിന്നും കാണേണ്ട സിനിമയുടെ സബ്ടൈറ്റിൽ ഡൗണ്‍ലോഡ് ചെയ്യുക. രണ്ട് ഫോര്‍മാറ്റുകളിലാണ് സബ്ടൈറ്റിലുകള്‍ ലഭ്യമാവുക. സിനിമകളുടെ srt ആയും സീരീസുകളുടെ .zip ആയും. srt നേരിട്ട് പ്ലേയറിലേക്ക് ആഡ് ചെയ്ത് സിനിമ കാണാം. എന്നാൽ zip എന്നത് ഒരു കമ്പ്രസ്ഡ് ഫോര്‍മാറ്റാണ്. അതിനുള്ളിൽ ഒരു സീസണിന്റെ മുഴുവൻ srt കളും ഉണ്ടായിരിക്കും. സിപ് ഡൗണ്‍ലോഡ് ചെയ്തുകഴിഞ്ഞാൽ നേരിട്ട് പ്ലേയറിലേക്ക് ചേര്‍ക്കാനാകില്ല. അതിനുമുമ്പ് അണ്‍സിപ് ചെയ്യേണ്ടതുണ്ട്. മിക്ക ഫോണുകളിലെയും ഫയല്‍മാനേജര്‍ ആപ്ലിക്കേഷൻ ഉപയോഗിച്ച് സിപ് ഫയല്‍ ക്ലിക്ക് ചെയ്ത് നമുക്കാവശ്യമുള്ള ഫോള്‍ഡറിലേക്ക് അണ്‍സിപ് ചെയ്യാൻ കഴിയും. അത് ലഭ്യമല്ലാത്തവര്‍ക്ക് ഗൂഗിളിന്റെ Files എന്ന ആപ്ലിക്കേഷൻ ഉപയോഗിച്ച് അണ്‍സിപ് ചെയ്യാം. ഇങ്ങനെ അണ്‍സിപ് ചെയ്തുകഴിഞ്ഞാൽ ആ സിപിൽ അടങ്ങിയിരിക്കുന്ന srt കള്‍ നമുക്ക് ലഭിക്കും. വിൻഡോസ് ഉപയോഗിക്കുന്നവര്‍ക്ക് അണ്‍സിപ് ചെയ്യാൻ 7zip എന്ന ആപ്ലിക്കേഷൻ ഉപയോഗിക്കാം.
വിൻഡോസ് പിസിയിൽ മലയാളം പരിഭാഷകൾ ഉപയോഗിച്ച് സിനിമ കാണാൻ സിനിമയും പരിഭാഷയും ഒരു ഫോൾഡറിൽ ആണെന്ന് ഉറപ്പാക്കുക, ഇനി KM പ്ലേയറോ Pot പ്ലേയറോ vlc പ്ലേയറോവേണം. vlc പ്ലയര്‍ വെർഷൻ 3.0.9.2 ഓ അതിന് മുകിളിലോ ആണെന്ന് ഉറപ്പാക്കുക. ഇവയിൽ ഏതെങ്കിലും പ്ലേയർ ഇൻസ്റ്റാൾ ചെയ്യുക. എല്ലാം സൗജന്യ സോഫ്റ്റ് വെയറുകളാണ്. സിനിമ പ്ലേ ചെയ്തതിനു ശേഷം എംസോൺ സബ്ടൈറ്റിൽ ഡ്രാഗ് ചെയ്ത് ഇടുകയോ ഓപ്പൺ സബ്ടൈറ്റിൽ ഒപ്ഷൻ കൊടുത്ത് ആഡ് ചെയ്യുകയോ ചെയ്യാം.
ചില സിനിമകളിടെ പരിഭാഷകൾ കുറേ കട്ടകൾ പോലെയോ അറിയാത്ത ഏതോ ഭാഷ പോലെയോ അല്ലെങ്കിൽ ചില സിംബലുകൾ മാത്രമോ ആയിട്ടാണോ കാണിക്കുന്നത് (ചുവടെയുള്ള ചിത്രം) ? അതിനു കാരണം നിങ്ങളുടെ പ്ലേയർ നമ്മളുപയോഗിക്കുന്ന ഫോർമാറ്റായ UNICODE – 8 സപ്പോർട്ട് ചെയ്യാത്തതോ അല്ലെങ്കിൽ സബ്ബ്ടൈറ്റിൽ ഡൗൺലോഡ് ചെയ്തപ്പോൾ എൻകോഡിംഗ് മാറിയതോ ആവാം. വിഷമിക്കേണ്ട, ഇത് അനായാസം പരിഹരിക്കാം. ഒന്നുകിൽ ആ സബ്ടൈറ്റിലിൽ റൈറ്റ് ക്ലിക്ക് ചെയ്ത് നോട്ട്പാഡിൽ ഓപ്പൺ ചെയ്ത് Save As UTF-8 കൊടുത്ത് സേവ് ചെയ്യുക. അല്ലെങ്കിൽ ഈ ലിങ്കിലുള്ള ഓൺലൈൻ കൺവർട്ടറിൽ പോയി UTF-8 ആയി സേവ് ചെയ്യുക.
ആൻഡ്രോയഡ് മൊബൈൽ/ഡിവൈസുകളിൽ Mx Player അല്ലെങ്കിൽ Vlc Player ഉപയോഗിക്കാം. പ്ലേസ്റ്റോറിൽ നിന്ന് ഇവയിലൊന്ന് ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യുക. ശേഷം സിനിമയും എംസോൺ സബ്ടൈറ്റിലും ഒരു ഫോൾഡറിൽ ആക്കി സിനിമ പ്ലേ ചെയ്തതിന് ശേഷം ഒപ്ഷനിൽ ക്ലിക്ക് ചെയ്ത് ഓപ്പൺ സബ്ടൈറ്റിൽ കൊടുക്കുക. ഫോണിൽ സബ്ടൈറ്റിൽ ഉള്ള പാത്ത് കാണിച്ചു കൊടുക്കുക.
ആപ്പിൾ മാക് പിസിയിൽ മലയാളം പരിഭാഷകൾ ഉപയോഗിച്ച് സിനിമ കാണാൻ IINA Player ഇൻസ്റ്റാൾ ചെയ്യുക. സിനിമയും പരിഭാഷയും ഒരു ഫോൾഡറിൽ ക്രമീകരിച്ച ശേഷം, സിനിമ പ്ലേ ചെയ്ത് എംസോൺ സബ്ടൈറ്റിൽ ഡ്രാഗ് ചെയ്ത് ഇടുകയോ ലോഡ് എക്സ്റ്റേണൽ സബ്ടൈറ്റിൽ ഒപ്ഷൻ ക്ലിക്ക് ചെയ്ത് ആഡ് ചെയ്യുകയോ ആവാം.
ആപ്പിൾ ഐഫോണിലും ഐപാഡിലും മലയാളം പരിഭാഷകൾ ഉപയോഗിച്ച് സിനിമ കാണാൻ nPlayer Lite എന്ന ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. ശേഷം സിനിമയും എംസോൺ സബ്ടൈറ്റിലും ആപ്പിൽ സേവ് ചെയ്യുക. സിനിമ പ്ലേ ചെയ്ത് ആഡ് സബ്ടൈറ്റിൽ ഒപ്ഷനിൽ ക്ലിക്ക് ചെയത് സബ്ടൈറ്റിൽ ആഡ് ചെയ്യാം.