എംസോൺ റിലീസ് – 1791 ഭാഷ ഇംഗ്ലീഷ് സംവിധാനം Mark Brownlow, Rachel Butler പരിഭാഷ ഡോ. ആശ കൃഷ്ണകുമാർ ജോണർ ഡോക്യുമെന്ററി 7.5/10 2018ൽ മൈക്രോസോഫ്റ്റിന്റെ സഹകരണത്തിൽ BBC പുറത്തിറക്കിയ ഒരു സമുദ്ര പര്യവേക്ഷണ ഡോക്യമെന്ററിയാണ് “ഓഷ്യൻസ്: ഔർ ബ്ലൂ പ്ലാനറ്റ് “. ചൊവ്വയുടെ ഉപരിതലത്തെക്കുറിച്ച് മനുഷ്യനുള്ള അറിവിന്റെ അത്രപോലും നമുക്ക് നമ്മുടെ സമുദ്രങ്ങളുടെ അടുത്തട്ടുകളെക്കുറിച്ചില്ല എന്നത് വസ്തുതയാണ്. ആധുനിക ഉപകരണങ്ങളുടെ സഹായത്തോടെ സമുദ്രാടിത്തട്ടിലെ നിഗൂഢതകൾ തേടി ഇറങ്ങിയ പര്യവേക്ഷകർ അത്ഭുതകരമായ ജീവികളുടെ ആരും ഇതുവരെ പറഞ്ഞിട്ടില്ലാത്ത […]
Nosferatu / നോസ്ഫെരാറ്റു (2024)
എംസോൺ റിലീസ് – 3445 ഭാഷ ഇംഗ്ലീഷ് സംവിധാനം Robert Eggers പരിഭാഷ എല്വിന് ജോണ് പോള് ജോണർ ഫാന്റസി, ഹൊറർ, മിസ്റ്ററി 7.4/10 2024 -ൽ റോബർട്ട് എഗ്ഗേർസിൻ്റെ സംവിധാനത്തിൽ പുറത്തിറങ്ങയ ഹൊറർ ചലച്ചിത്രമാണ് “നോസ്ഫെരാറ്റു“. 1897- ൽ രചിക്കപ്പെട്ട ബ്രാം സ്റ്റോക്കറിൻ്റെ ഡ്രാക്കുള എന്ന നോവലിൻ്റെ ആദ്യ ചലച്ചിത്രാവിഷ്കാരമായിരുന്നു 1922-ൽ പുറത്തിറങ്ങിയ ജർമ്മൻ സിനിമയായ “നോസ്ഫെരാറ്റു“. 1979-ൽ വിഖ്യാതനായ ജർമ്മൻ സംവിധായകനായ വേർണർ ഹെർസോഗ് ഈ ചിത്രം റീമേക്ക് ചെയ്യുകയുണ്ടായി. ഇത്തരത്തിൽ 1922-ൽ ഇറങ്ങിയ […]
Face/Off / ഫേസ്/ഓഫ് (1997)
എംസോൺ റിലീസ് – 3443 ഭാഷ ഇംഗ്ലീഷ് സംവിധാനം John Woo പരിഭാഷ വിഷ്ണു പ്രസാദ് ജോണർ ആക്ഷൻ, ക്രൈം, സയൻസ് ഫിക്ഷൻ 7.3/10 സസ്പെൻസും ആക്ഷനും കലർന്ന ഒരു അമേരിക്കൻ ത്രില്ലർ ചിത്രമാണ് ഫേസ്/ഓഫ്. ഒരു ഫെഡറൽ എജന്റ് തന്റെ ശത്രുവായ ഒരു ഭീകരവാദിയുടെ മുഖം ശസ്ത്രക്രിയയിലൂടെ സ്വന്തമാക്കേണ്ടി വരുന്നു. ആ മുഖം മാറ്റിവെപ്പ് ഇരുവരുടെയും ജീവിതത്തെ തലകീഴ്മറിച്ചു.തന്റെ ശത്രുവിന്റെ രൂപത്തിൽ പ്രശ്ങ്ങളെ നേരിടേണ്ടി വരുന്ന ഏജന്റ് തന്റെ യഥാർത്ഥ സ്വത്വം തിരിച്ചുപിടിക്കാനും, കുടുംബത്തെ രക്ഷിക്കാനുമുള്ള […]
Prisoners / പ്രിസണേഴ്സ് (2013)
എംസോൺ റിലീസ് – 626 ഭാഷ ഇംഗ്ലീഷ് സംവിധാനം Denis Villeneuve പരിഭാഷ അരുൺ അശോകൻ ജോണർ ത്രില്ലർ, ക്രൈം, സൈക്കോളോജിക്കൽ, മിസ്റ്ററി 8.2/10 ജേക്ക് ഗില്ലിൻഹാൽ, ഹ്യു ജഗ്മാൻ എന്നിവർ പ്രധാന കഥാപാത്രം അവതരിപ്പിച്ച ഡെന്നിസ് വില്ലെന്യു സംവിധാനം ചെയ്ത സൈക്കോളജിക്കൽ ത്രില്ലറാണ് 2013 ൽ പുറത്തിറങ്ങിയ ‘പ്രിസണേർസ്‘. കാണാതായ രണ്ടു കുട്ടികളെ തിരഞ്ഞു പോകുന്ന കെല്ലർ ഡോവർ എന്ന നിരാശനായ അച്ഛനിൽ നിന്നുമാണ് കഥയുടെ ആരംഭം. കേസ് അന്വേഷിക്കുന്ന ഡീറ്റെക്റ്റീവ് ലോക്കി അതിൽ പരാജയപ്പെടുന്നതോട് […]
The Banshees of Inisherin / ദ ബാൻഷീസ് ഓഫ് ഇനിഷെറിൻ (2022)
എംസോൺ റിലീസ് – 3439 ഭാഷ ഇംഗ്ലീഷ് സംവിധാനം Martin McDonagh പരിഭാഷ ഫ്രെഡി ഫ്രാൻസിസ്, ഗിരി പി എസ് ജോണർ ഡാർക്ക് കോമഡി, സൈക്കോളജിക്കൽ ഡ്രാമ 7.7/10 1920-കളിൽ അയർലൻഡിലെ ഒരു ചെറിയ ദ്വീപായ ഇനിഷെറിന്റെ പശ്ചാത്തലത്തിൽ ഒരു ആഴമേറിയ സൗഹൃദത്തിന്റെ വേർപിരിയലാണ് ഈ സിനിമയുടെ പ്രമേയം. കൊൾം ഡൊഹെർട്ടി എന്ന സംഗീതജ്ഞൻ, തന്റെ ജീവിതത്തിൽ മാറ്റം കൊണ്ടുവരാൻ തീരുമാനിച്ച്, പാദ്രിക് സള്ളിബാൻ എന്ന തന്റെ ആത്മാർത്ഥ സുഹൃത്തുമായുള്ള ബന്ധം മുറിക്കാൻ തീരുമാനിക്കുന്നു. തന്റെ ജീവിതത്തിലെ ഒരു […]
Kingdom of the Planet of the Apes / കിങ്ഡം ഓഫ് ദ പ്ലാനറ്റ് ഓഫ് ദ ഏപ്പ്സ് (2024)
എംസോൺ റിലീസ് – 3436 ഭാഷ ഇംഗ്ലീഷ് സംവിധാനം Wes Ball പരിഭാഷ ഗിരി പി. എസ്. ജോണർ അഡ്വെഞ്ചർ, സയൻസ് ഫിക്ഷൻ, ആക്ഷൻ, ത്രില്ലർ 6.9/10 2011 ൽ ആരംഭിച്ച പ്ലാനറ്റ് ഓഫ് ദി ഏപ്സ് റിബൂട്ട് സീരീസിലെ അവസാന ഭാഗമായി വെസ് ബോളിന്റെ സംവിധാനത്തിൽ 2024-യിൽ പുറത്തുവന്ന ചിത്രമാണ് “കിങ്ഡം ഓഫ് ദ പ്ലാനറ്റ് ഓഫ് ദ ഏപ്സ്“ സീസറിന്റെ മരണ ശേഷം തലമുറകൾക്ക് അപ്പുറമുള്ള ലോകത്തെ കാണിച്ചു കൊണ്ടാണ് ചിത്രത്തിന്റെ ആരംഭം. ഏപ്പുകൾ […]
28 Days Later / 28 ഡേയ്സ് ലേറ്റർ (2002)
എംസോൺ റിലീസ് – 3435 ഭാഷ ഇംഗ്ലീഷ് സംവിധാനം Danny Boyle പരിഭാഷ വിഷ്ണു പ്രസാദ് ജോണർ ഡ്രാമ, ഹൊറർ, സയൻസ് ഫിക്ഷൻ 7.5/10 ലണ്ടനിലെ ഒരു ലാബിൽ നിന്ന് ‘റേജ്’ എന്ന വൈറസ് പുറത്തുവരുന്നതോടെയാണ് കഥ ആരംഭിക്കുന്നത്. ഈ വൈറസ് മനുഷ്യരെ അതിക്രൂരരായ, രക്തദാഹികളായ ജീവികളാക്കി മാറ്റുന്നു. ജിം എന്ന സൈക്കിൾ കൊറിയറുകാരൻ ഒരു ആശുപത്രിയിൽ കോമയിലാണ്. അവൻ ഉണരുമ്പോൾ “28 ദിവസങ്ങൾക്ക് ശേഷം” ലണ്ടൻ നഗരം പൂർണമായും ശൂന്യമാണ്. ആരെയും കാണാതെ ജിം നഗരത്തിലൂടെ […]
Anora / അനോറ (2024)
എംസോൺ റിലീസ് – 3433 ഭാഷ ഇംഗ്ലീഷ് & റഷ്യൻ സംവിധാനം Sean Baker പരിഭാഷ എല്വിന് ജോണ് പോള് & മുജീബ് സി പി വൈ ജോണർ കോമഡി, ഡ്രാമ, റൊമാൻസ് 7.9/10 ഷോൺ ബേക്കറിന്റെ സംവിധാനത്തിൽ 2024-ൽ പുറത്തിറങ്ങിയ കോമഡി-ഡ്രാമ ചിത്രമാണ് അനോറ. അമേരിക്കയിലെ ഒരു ഡാൻസ് ബാറിൽ ജോലി ചെയ്യുകയാണ് അനോറ എന്ന ആനി. റഷ്യയിലെ അതിസമ്പന്നനും പ്രഭുവുമായ ഒരാളുടെ പക്വതയും ഉത്തരവാദിത്തവുമില്ലാത്ത മകനായ ഇവാൻ അവിടേക്ക് അവധിക്കാലമാഘോഷിക്കാനെത്തുന്നു. ആനിയിൽ ആകൃഷ്ടനായ ഇവാൻ […]