എം-സോണ്‍ റിലീസ് – 2582 MSONE GOLD RELEASE ഭാഷ സ്വൻ, ജോർജിയൻ സംവിധാനം Mariam Khatchvani പരിഭാഷ ശ്രീധർ & അരുൺ അശോകൻ ജോണർ ഡ്രാമ 7.1/10 യുവ ജോർജിയൻ സംവിധായക മറിയം ഖച്വാനി എഴുതി സംവിധാനം ചെയ്ത ചിത്രമാണ് ഡെഡെ (അമ്മ).ജോർജിയയിലെ പ്രകൃതിഭംഗിക്ക് പേരുകേട്ട സ്വനെറ്റി പ്രവിശ്യയിൽ സ്വാതന്ത്രമായി തീരുമാനങ്ങൾ എടുക്കാനായി സ്വനെറ്റിയുടെ തനതായ ആചാരങ്ങളോട് മല്ലിടേണ്ടി വരുന്ന ദിന എന്ന പെൺകുട്ടിയുടെ കഥയാണിത്. സ്വൻ അഥവാ സ്വനെഷ് ഭാഷയിൽ ഒരുക്കിയിട്ടുള്ള അപൂർവ്വം സിനിമകളിൽ […]
The Other Bank / ദ അദർ ബാങ്ക് (2009)
എം-സോണ്‍ റിലീസ് – 954 ഭാഷ ജോർജിയൻ സംവിധാനം George Ovashvili പരിഭാഷ അബ്ദുൽ മജീദ് എം പി ജോണർ ഡ്രാമ 7.7/10 1992-93 ലെ ജോര്‍ജിയ-അബ്കാസിയ യുദ്ധത്തിനു (ജോര്‍ജിയന്‍ ആഭ്യന്തര കലാപം) 7 വര്‍ഷത്തിനു ശേശം, അഭയാര്‍ത്ഥിയായ ടെഡോ തന്റെ അച്ഛനെ തിരഞ്ഞ് തിബിലീസിയില് നിന്നും അബ്കാസിയയിലേക്ക് പോകുന്നു. ആഭ്യന്തര കലാപം മൂലം നശിച്ച ജോര്‍ജിയന്‍-അബ്കാസിയന്‍ അതിര്‍ത്തി പ്രദേശങ്ങളുടെ പച്ചയായ ആവിഷ്ക്കാരം. അബ്കാസിയയിലെ ജോര്‍ജിയന്‍ ന്യൂനപക്ഷ ഉന്മൂലനവും, സാദാരണക്കാരുടെ താറുമാറായ ജീവിതവും പരമാവധി നിഷ്പക്ഷമായി ആവിഷ്കരിച്ചിരിക്കുന്നു. […]
The President / ദി പ്രസിഡന്റ് (2014)
എം-സോണ്‍ റിലീസ് – 414 ഭാഷ ജോർജിയൻ സംവിധാനം Mohsen Makhmalbaf പരിഭാഷ ജയേഷ് കെ. ജോണർ ഡ്രാമ 7.4/10 ലോകമെങ്ങും ജനാധിപത്യത്തിനു വേണ്ടിയുള്ള പ്രക്ഷോഭങ്ങളും പോര്‍വിളികളും മുഴങ്ങുമ്പോള്‍ സിനിമയെന്ന മാധ്യമത്തിലൂടെ അതിനെ പിന്തുണയ്ക്കാനുളള ആര്‍ജവത്വം തനിക്കുണ്ടെന്നു തെളിയിക്കുകയാണ് പ്രശസ്ത ഇറാനിയന്‍ ചലച്ചിത്ര സംവിധായകന് മൊഹ്സീന് മക്മല്‍ബഫ് `ദി പ്രസിഡന്റ്’ എന്ന ചിത്രത്തിലൂടെ. യഥാര്‍ത്ഥ ലോകത്ത് മുന്‍കാലങ്ങളില്‍ അധികാരത്തിന്റെ ക്രൂരമായ തേര്‍വാഴ്ചകള്‍ക്കൊടുവില്‍ ജനാധിപത്യത്തിന്റെ നിശിതവിചാരണക്ക് വിധേയരാകേണ്ടി വന്ന സ്വേച്ഛാധിപതികളെ കൂടി ഓര്‍മ്മിപ്പിക്കുന്നു ഈ ചിത്രം പേരില്ലാത്ത രാജ്യത്തെ […]
Corn Island / കോൺ ഐലൻഡ് (2014)
എം-സോണ്‍ റിലീസ് – 196 ഭാഷ ജോർജിയൻ സംവിധാനം George Ovashvili പരിഭാഷ ഷാജി ജോസഫ് ജോണർ ഡ്രാമ, വാർ. 7.6/10 പരായം നന്നായി ബാധിച്ച ഒരു മുത്തശ്ശൻ കഥാപാത്രവും, യൗവനത്തിലേക്ക് കടന്ന അയാളുടെ പേരകുട്ടിയും ആണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. ഈ രണ്ട് കഥാപാത്രങ്ങളിലും അധിഷ്ഠിതമായി നിൽക്കുന്നതാണ് ഈ ചിത്രം, ഇവരുടെ രീതികളിലും, ചെയ്തികളിലും, സംഭാഷണങ്ങളിൽ കൂടിയുമാണ് ചിത്രം പുരോഗമിക്കുന്നത്. ഇതിൽ വൃദ്ധൻ കഥാപാത്രം ഒരു കർഷകൻ ആണ്, വളരെ പ്രാകൃതമായ ഒരു രീതിയാണ് അയാൾ […]