എം-സോണ്‍ റിലീസ് – 2197 ഭാഷ ജർമൻ, പോർച്ചുഗീസ്, ഇംഗ്ലീഷ് സംവിധാനം Hans Weingartner പരിഭാഷ അഭിജിത്ത് എസ് ജോണർ കോമഡി, ഡ്രാമ, റൊമാൻസ് 7.5/10 ഹാൻഡ് വെയ്ൻഗാർട്ണർ സംവിധാനം ചെയ്ത് 2018-ൽ പുറത്തിറങ്ങിയ ചിത്രമാണ് 303.ഡ്രാമ, റൊമാൻസ് വിഭാഗത്തിൽപ്പെടുന്ന ഈ ചിത്രം സംസാരിക്കുന്നതും സ്ത്രീ-പുരുഷ ബന്ധത്തെപ്പറ്റിയും പ്രണയത്തെപ്പറ്റിയുമെല്ലാമാണ്. യൂണിവേഴ്സിറ്റി വിദ്യാർത്ഥികളായ ജാനും, ജൂളും ഒരു യാത്രക്കിടെ പരിചയപ്പെടുകയും, പരസ്പരം മനസ്സിലാക്കി അടുക്കുകയും അതൊരു പ്രണയമായി മാറുകയും ചെയ്യുന്നു. ഒപ്പം ഇവരുടെ യാത്രയിലൂടെ നമ്മളെയും കൂട്ടികൊണ്ടുപോവുന്നു. പരിണാമത്തെപ്പറ്റിയും, […]
The Dark Valley / ദി ഡാർക്ക് വാലി (2014)
എം-സോണ്‍ റിലീസ് – 2060 ഭാഷ ജർമൻ സംവിധാനം Andreas Prochaska പരിഭാഷ പരിഭാഷ 1: ഗോവിന്ദ പ്രസാദ് പിപരിഭാഷ 2: സുദേവ് പുത്തൻചിറ ജോണർ ആക്ഷൻ, ഡ്രാമ, വെസ്റ്റേൺ 7.1/10 ആൽപ്സ് മലനിരകളുടെ പശ്ചാത്തലത്തിൽ തോമസ് വിൽമാന്റെ 2010 നോവലിനെ ആസ്പദമാക്കി ആൻഡ്രിയാസ് പ്രോചാസ്ക സംവിധാനം ചെയ്ത 2014 ഓസ്ട്രിയൻ-ജർമ്മൻ പാശ്ചാത്യ നാടക ചിത്രമാണ് “ദി ഡാർക്ക് വാലി” (ജർമ്മൻ: ദാസ് ഫിൻസ്റ്റെർ ടാൽ). 87-ാമത് അക്കാദമി അവാർഡുകളിൽ മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള ഓസ്ട്രിയൻ എൻട്രിയായി ഇത് […]
The Painted Bird / ദി പെയിന്റഡ് ബേർഡ് (2019)
എം-സോണ്‍ റിലീസ് – 1938 ഭാഷ ചെക്ക്, ജർമൻ, റഷ്യൻ സംവിധാനം Václav Marhoul പരിഭാഷ ഹരി കൃഷ്ണൻ ജോണർ ഡ്രാമ, വാർ 7.3/10 കുട്ടികളെ വച്ചെടുക്കുന്ന സിനിമകളിലെല്ലാം അവർക്കുണ്ടാകുന്ന പാകമാകൽ/ മുതിർച്ചയാണ് പ്രധാന കഥാപാത്രം. ഈപാകമാകൻ അവർ ജീവിക്കുന്ന സമൂഹത്തിന്റെ തിന്മകൾ ഉൾക്കൊണ്ടാണ്. അല്ലാതെ അതിജീവനം ഇല്ല. സത്യജിത്ത് റായുടെ പഥേർ പഞ്ചാലിയിൽ അതൊരു മരണത്തെ തുടർന്നുള്ളതാണെങ്കിൽ ലോകയുദ്ധങ്ങളും അവയേൽപ്പിച്ച ആഘാതവുമാണ് വിദേശ ചിത്രങ്ങളിൽ പലതിലും – ഇവാന്റെ ബാല്യം (1962) കം ആൻഡ് സീ, […]
Hagazussa: A Heathen’s Curse / ഹാഗസൂസ: എ ഹീതന്‍സ് കേഴ്സ് (2017)
എം-സോണ്‍ റിലീസ് – 1850 ഭാഷ ജര്‍മന്‍ സംവിധാനം Lukas Feigelfeld പരിഭാഷ പരിഭാഷ 1: ശ്രീജിത്ത് ബോയ്കപരിഭാഷ 2: കൃഷ്ണപ്രസാദ് പി ഡി ജോണർ ഡ്രാമ, ഹൊറര്‍ 5.9/10 2017ൽ ഇറങ്ങിയ ഒരു ജർമൻ ഫീച്ചർ ചിത്രമാണ് ഹെഗാസുസ്സാ.പണ്ട് കാലങ്ങളിൽ ജർമനിയിൽ മന്ത്രവാദിനികളെ വിളിച്ചിരുന്ന ഒരു പേരാണ് ‘ഹെഗാസുസ്സാ’.ഗോത്തിക്ക് കാലഘട്ടമായ പതിനഞ്ചാം നൂറ്റാണ്ടിൽ ആല്പസ് പറവതമുകളിൽ താമസിക്കുന്ന ആൽബറുൺ എന്ന പെൺകുട്ടിയെ ചുറ്റിപ്പറ്റിനടക്കുന്ന സംഭവങ്ങളാണ് ഈ സിനിമ.എല്ലാവരോടും അകലം പാലിച്ച് നടക്കുന്ന ആൽബറുണിനോട് യാദൃച്ഛികമായി ഒരു […]
Naked Among Wolves / നേക്കഡ് അമങ് വൂള്‍വ്സ് (2015)
എം-സോണ്‍ റിലീസ് – 1842 ഭാഷ ജര്‍മന്‍ സംവിധാനം Philipp Kadelbach പരിഭാഷ ഷകീർ പാലകൂൽ ജോണർ ഡ്രാമ, ഹിസ്റ്ററി, വാര് 7.2/10 1945 തുടക്കകാലം, അമേരിക്കൻ സേന നാസികൾക്കെതിരെ ശക്തമായി മുന്നേറുകയാണ്. ബുക്കൻവാൽഡ് ക്യാമ്പിലേക്ക് യൂറോപ്പിൽ നിന്നുടനീളം തടവുകാരെ കൊണ്ടുവന്നു കൊണ്ടിരിക്കുന്നു. പോളണ്ടിൽ നിന്നും വന്ന ജാങ്കോവ്സ്കി എന്ന ഒരു ജൂതൻ തന്റെ കയ്യിലെ പെട്ടിയിലാക്കി മൂന്നു വയസ്സുള്ള ഒരു ആൺകുട്ടിയെ ക്യാമ്പിലേക്ക് കൊണ്ടു വന്നു. കുട്ടി ക്യാമ്പിലുള്ള കാപോളുടെ ശ്രദ്ധയിൽ പെട്ടു. (കാപോ – നാസികളെ […]
Metropolis / മെട്രോപൊളിസ് (1927)
എം-സോണ്‍ റിലീസ് – 1764 ക്ലാസ്സിക് ജൂൺ 2020 – 25 ഭാഷ ജർമൻ സംവിധാനം Fritz Lang പരിഭാഷ രാഹുൽ രാജ് ജോണർ ഡ്രാമ, സയൻസ് ഫിക്ഷൻ 8.3/10 കാലത്തിനുമുന്നേ സഞ്ചരിക്കുക എന്ന വിശേഷണം അന്വർത്ഥമാക്കുന്നസിനിമകളിലൊന്നാണ് ഫ്രിറ്റ്സ് ലാങിന്റെ ‘മെട്രോപൊളിസ്’. 1927-ൽ പുറത്തിറങ്ങിയ ഈ നിശബ്ദചിത്രത്തിന്റെ കഥ നടക്കുന്നത് 2026-ൽ ഒരു പടുകൂറ്റൻ നഗരത്തിലാണ്. ജനങ്ങൾ തൊഴിലാളികളായും മേലാളന്മാരായും വിഭജിക്കപ്പെട്ടിരിക്കുന്നു. മെട്രോപൊളിസിന് കീഴെ, പല നിലകൾ കടന്നുചെല്ലുന്നിടത്താണ് ജോലിക്കാരുടെ നഗരം. മുകളിലെ നഗരത്തിന് വേണ്ട സകല ഊർജ്ജവും നൽകുന്ന […]
Dark Season 3 / ഡാര്‍ക്ക് സീസൺ 3 (2020)
എം-സോണ്‍ റിലീസ് – 1758 ഭാഷ ജർമൻ സംവിധാനം Baran bo Odar പരിഭാഷ ജിഷ്ണു പ്രസാദ്, ഷിഹാബ് എ ഹസ്സൻ ജോണർ ക്രൈം, ഡ്രാമ, മിസ്റ്ററി 8.8/10 ജര്‍മ്മനിയിലെ ഒരു ചെറിയ ടൗണിൽ രണ്ടു കുട്ടികളെ കാണാതാവുന്നു. തുടര്‍ന്നു നടക്കുന്ന അന്വേഷണത്തില്‍ അവരുടെ കുറ്റകരമായ ഭൂതകാലവും ഇരട്ട ജീവിതവും കുട്ടികൾക്കായി തിരയുന്ന നാല് കുടുംബങ്ങള്‍ക്കിടയിലെ തകര്‍ന്ന ബന്ധങ്ങളുമൊക്കെ തുറന്നുകാട്ടപ്പെടുന്നു. നാലു വ്യത്യസ്ഥ കാലഘട്ടങ്ങളിലായി വികസിക്കുന്ന കഥയിലെ അത്യന്തം നിഗൂഢത നിറഞ്ഞ കഥാപാത്രങ്ങള്‍ക്ക് നഗരത്തിന്റെ ക്ലേശങ്ങള്‍ നിറഞ്ഞ ചരിത്രത്തിലേക്ക് […]
Dark Recap / ഡാര്‍ക്ക് കഥ ഇതു വരെ (2020)
എം-സോണ്‍ റിലീസ് – 1745 ഭാഷ ജർമൻ സംവിധാനം Baran bo Odar പരിഭാഷ ഷിഹാബ് എ ഹസ്സൻ ജോണർ ക്രൈം, ഡ്രാമ, മിസ്റ്ററി 8.7/10 അതി സങ്കീര്‍ണ്ണമായ കഥപറച്ചിലിലൂടെ ടൈം ട്രാവല്‍ എന്ന വിഷയത്തെ പിഴവില്ലാതെ അവതരിപ്പിച്ച് ലോകമാകമാനം ആരാധകരെ സൃഷ്ടിച്ച ജര്‍മ്മന്‍ ടീവി സീരീസായ ഡാര്‍ക്കിന്റെ ഒന്നും രണ്ടും സീസണുകളുടെ പ്രധാന ഭാഗങ്ങള്‍ കോര്‍ത്തിണക്കിയ റീകാപ്പിന്റെ മലയാള പരിഭാഷയാണ് ഈ റിലീസ്. മൂന്നാമത്തെ സീസണ് കണ്ടു തുടങ്ങും മുന്നേ ഒന്നും രണ്ടും സീസണുകളുടെ ഓര്‍മ്മ […]