എംസോൺ റിലീസ് – 2984 ഭാഷ കന്നഡ സംവിധാനം Raj B. Shetty പരിഭാഷ ജുനൈദ് ഒമർ ജോണർ ക്രൈം, ഡ്രാമ, ത്രില്ലർ 8.5/10 നേരം ഉച്ചയോട് അടുക്കുന്നു. മീൻ നന്നാക്കിക്കൊണ്ടിരുന്ന ഹരിയുടെ അമ്മ എന്തൊക്കെയോ അസ്വസ്ഥതകൾ പ്രകടിപ്പിക്കുന്നു. ഹരിയോട് അൽപം വെള്ളമെടുത്ത് തന്റെ കൈകളിൽ ഒഴിക്കാൻ പറയുന്നു. എന്തോ സംഭവിക്കാൻ പോകുന്നുവെന്ന് തീർച്ച. തന്റെ മകനെയും കൂട്ടി തൊട്ടടുത്തുള്ള കൈവരിയില്ലാത്ത ഇടിഞ്ഞുപൊളിഞ്ഞ കിണറ്റിൻ കരയിലേക്ക് അവർ നടന്നടുക്കുകയാണ്. ഇരുട്ടുവീണ കിണറ്റിനുള്ളിലേക്ക് അവർ സൂക്ഷ്മമായി നോക്കി. പിന്നീട് […]
Seetharaam Benoy Case No.18 / സീതാറാം ബിനോയ് കേസ് നം.18 (2021)
എംസോൺ റിലീസ് – 2859 ഭാഷ കന്നഡ സംവിധാനം Deviprasad Shetty പരിഭാഷ ജുനൈദ് ഒമർ ജോണർ ക്രൈം 7.5/10 ആനെഗദ്ദേ പോലീസ് സ്റ്റേഷനിലേക്ക് പുതിയതായി എത്തിയ ഇൻസ്പെക്ടറാണ് സീതാറാം. സ്ഥലം മാറി വന്ന അദ്ദേഹം താമസിക്കാൻ ഒരു വാടക വീട് കണ്ടെത്തുന്നു. വൈകാതെ അയാളുടെ ഭാര്യയും അവിടെ താമസം മാറുന്നു. അദ്ദേഹത്തിന്റെ ഭാര്യ വരുന്നതിന് തൊട്ട് മുൻപ് അയാളുടെ വീട്ടിൽ മോഷണം നടക്കുന്നു. പോലീസുകാരൻ്റെ വീട്ടിൽ തന്നെ മോഷണം നടന്നത് നാട്ടിൽ വലിയ ചർച്ചയാകുന്നു. ഇത് […]
Nathicharami / നാതിചരാമി (2018)
എംസോൺ റിലീസ് – 2858 ഭാഷ കന്നഡ സംവിധാനം Mansore പരിഭാഷ അരുൺ അശോകൻ ജോണർ ഡ്രാമ 7.2/10 വളരെ ചെറുപ്പത്തിൽ തന്നെ വിധവയാവേണ്ടി വന്നവളാണ് ഗൗരി. ഭർത്താവിന്റെ മരണം അവളിലുണ്ടാക്കിയ ആഘാതം വളരെ വലുതായിരുന്നു. മറ്റൊരു വിവാഹം ചെയ്യാനോ പ്രണയത്തിലേർപ്പെടാനോ അവളുടെ മനസ്സ് അനുവദിക്കുന്നില്ല. മരിച്ചുപോയ ഭർത്താവിന്റെ ഓർമയിൽ കഴിയുമ്പോഴും കിടപ്പറയിൽ ആ ‘അസാന്നിധ്യം ‘അവളെ വല്ലാതെ ബുദ്ധിമുട്ടിക്കുന്നു. ശരീരത്തിന്റെ ലൈംഗീക ആവശ്യങ്ങൾ നിറവേറ്റേണ്ടത് ഏതൊരാളുടെയും കടമയാണെന്നും അതിൽ തെറ്റ് ചിന്തിക്കേണ്ടതില്ലെന്നുമുള്ള സൈക്കാട്രിസ്റ്റിന്റെ നിർദേശം അവളെ […]
Mufti / മഫ്തി (2017)
എം-സോണ്‍ റിലീസ് – 2441 ഭാഷ കന്നഡ സംവിധാനം Narthan പരിഭാഷ ജുനൈദ് ഒമർ ജോണർ ആക്ഷൻ, ഡ്രാമ, ത്രില്ലർ 8.0/10 കന്നഡ സൂപ്പർസ്റ്റാർ ഡോക്ടര്‍ ശിവരാജ് കുമാറിനെയും, ശ്രീമുരളിയെയും കേന്ദ്രകഥാപാത്രങ്ങളാക്കി, 2017ൽ പുറത്തിറങ്ങിയ ആക്ഷൻ ത്രില്ലർ സിനിമയാണ് മഫ്തി. കന്നഡയിലെ തന്നെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്ന്.റോണപുര എന്നാ നാട്ടിലെ ഡോൺ ആയ, ഭൈരഥി റണഗല്ലിന്റെയും, അയാളെ കീഴടക്കാൻ മഫ്തിയിൽ എത്തുന്നപോലീസ് ഉദ്യോഗസ്ഥന്റെയും കഥയാണ് ചിത്രത്തിന്റെ ഉള്ളടക്കം,കന്നഡയിലെ തന്നെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നാണ് ഈ […]
Bell Bottom / ബെൽ ബോട്ടം (2019)
എം-സോണ്‍ റിലീസ് – 2054 ഭാഷ കന്നഡ സംവിധാനം Jayatheertha പരിഭാഷ വില്യം വി ഷെല്ലി ജോണർ കോമഡി, ത്രില്ലർ 8.4/10 2019-ൽ കന്നഡയിൽ പുറത്തിറങ്ങിയ ചിത്രമാണ് ബെൽബോട്ടം. 1970-80 കാലഘട്ടങ്ങളിലായി നടക്കുന്ന ഒരു ഡിറ്റക്ടീവ് കഥയാണിത്. ഒരു പോലീസുകാരന്റെ മകനാണ് ഈ കഥയിലെ നായകൻ ദിവാകര. കുട്ടിക്കാലം മുതൽക്കേ ഒരു ഡിറ്റക്ടീവ് ആകാനായിരുന്ന ദിവാകറിൻ്റെ ആഗ്രഹം. എന്നാൽ അച്ഛൻ്റെ നിർബന്ധത്തിന് വഴങ്ങി ദിവാകരൻ ഒരു പോലീസ് കോൺസ്റ്റബിളാകുന്നു. തുടർന്ന് പോലീസ് സ്റ്റേഷനിൽ നടന്ന ഒരു കവർച്ചയുമായി […]
Ondu Motteya Kathe / ഒംദു മൊട്ടെയ കഥേ (2017)
എം-സോണ്‍ റിലീസ് – 1779 ഭാഷ കന്നട സംവിധാനം Raj B. Shetty (as Raj Shetty) പരിഭാഷ ഷകീർ പാലകൂൽ ജോണർ കോമഡി, ഡ്രാമ 8.0/10 കന്നഡ ഭാഷ ലെക്ചറർ ആയ ജനാർദ്ദൻ അവിവാഹിതനാണ്. ജാതകപ്രകാരം ജനാർദ്ദന് 29 വയസ്സ് തൊട്ട് സന്യാസയോഗമാണ്. ഇപ്പോൾ 28 വയസ്സുള്ള ജനാർദ്ദൻ നിരവധി പെൺകുട്ടികളെ കണ്ടെങ്കിലും ഒന്നും ശരിയാകുന്നില്ല. കല്യാണം ശരിയാകാത്തതിന് പ്രധാന കാരണം അദ്ദേഹത്തിന്റെ കഷണ്ടിയാണ്. അങ്ങനെയിരിക്കുമ്പോളാണ് പണ്ട് സ്കൂളിൽ കൂടെ പഠിച്ച സരളയെ ഫേസ്ബുക്കിൽ വീണ്ടും പരിചയപ്പെടുന്നത്. […]
Gultoo / ഗുൾടു (2018)
എം-സോണ്‍ റിലീസ് – 1761 ഭാഷ കന്നഡ സംവിധാനം Janardhan Chikkanna പരിഭാഷ മിഥുൻ മാർക്ക്, ഷാന്‍ ഫ്രാന്‍സിസ് ജോണർ ക്രൈം, ഡ്രാമ 8.3/10 ജനാർദ്ദൻ ചിക്കണ്ണയുടെ സംവിധാനത്തിൽ 2018 ൽ നവീൻ ശങ്കർ, സോനു ഗൗഡ, പവൻ കുമാർ, അവിനാഷ് എന്നിവർ മുഖ്യകഥാപാാത്രങ്ങളായി പുറത്തിറങ്ങിയ കന്നഡ ക്രൈം, ഡ്രാമ, സൈബർ ത്രില്ലർ സിനിമയാണ് ഗുൾടു, മാറി വരുന്ന കന്നഡ സിനിമ മേഘലയിലെ മറ്റൊരു നാഴികക്കല്ലാണ് ഈ ചിത്രം,ബാഗ്ലൂരിൽ എഞ്ചിനിയറിങ് പഠിക്കാനെത്തുന്ന കമ്പ്യൂട്ടർ ജീനിയസ് ആയ അലോക്, […]
Nanna Prakara / നന്ന പ്രകാര (2019)
എം-സോണ്‍ റിലീസ് – 1623 ഭാഷ കന്നഡ സംവിധാനം Vinaybalaji പരിഭാഷ മിഥുൻ മാർക്ക് ജോണർ ക്രൈം, മിസ്റ്ററി 6.6/10 വിനയ് ബാലാജിയുടെ സംവിധാനത്തിൽ കിഷോർ, പ്രിയാമണി എന്നിവർ പ്രധാനകഥാപാത്രങ്ങളാകുന്ന ഇന്വസ്റ്റിഗേഷൻ ത്രില്ലറാണ് നന്ന പ്രകാര.അവിചാരിതമായി നടക്കുന്ന ഒരു കാർ അപകടത്തിന്റെ പിന്നിലെ കാരണങ്ങൾ അന്വേഷിച്ചു വളരെ വേഗം കേസ് അവസാനിപ്പിക്കാൻ നോക്കുന്ന പൊലീസുകാരനായ നായകൻ,പക്ഷെ യാദൃശ്ചികമായി നടക്കുന്ന ചില കാരണങ്ങളാൽ ആ മരണത്തിനു പിന്നിൽ ഉള്ള സംശയങ്ങൾ സിനിമയുടെ ടാഗ് ലൈൻ പോലെ തന്നെ Multi […]