എംസോൺ റിലീസ് – 3170 ഭാഷ ടാഗലോഗ് സംവിധാനം Christopher Novabos പരിഭാഷ സുബീഷ് ചിറ്റാരിപ്പറമ്പ് ജോണർ ഡ്രാമ 6.4/10 Christopher Novabos സംവിധാനം ചെയ്ത് 2023-ൽ റിലീസായ സിനിമയാണ് ലഗാസ്ലാസ്. കഥയിലേക്ക് വരുമ്പോൾ, കൗമാരക്കാരനായ എഡ്മാർ അമ്മയുമൊത്താണ് താമസം. ചന്തയിൽ പച്ചക്കറി സ്റ്റാൾ നടത്തുന്ന അമ്മയുടെ ചെറിയ വരുമാനത്തിലാണ് ഈ കുടുംബം പുലരുന്നത്. എഡ്മാർ ആണെങ്കിൽ ഒരു കുഴിമടിയനാണ്. മടി കാരണം അവന് അമ്മയുടെ വഴക്ക് കിട്ടാത്ത ദിവസമില്ല. അങ്ങനെയിരിക്കെ, ഒരു ദിവസം വെള്ളം വരുന്ന […]
Pamasahe / പമസാഹെ (2022)
എംസോൺ റിലീസ് – 3156 ഭാഷ ടാഗലോഗ് സംവിധാനം Roman Perez Jr. പരിഭാഷ സുബീഷ് ചിറ്റാരിപ്പറമ്പ് ജോണർ ഡ്രാമ 6.0/10 2022-ൽ പുറത്തിറങ്ങിയ ഒരു ഫിലിപ്പീൻസ് ചലച്ചിത്രമാണ് പമസാഹെ. (യാത്രാകൂലി എന്നാണ് ഇതിനർത്ഥം) ലിനീത് എന്ന യുവതിയുടെ യാത്രയാണ് ചിത്രത്തിൽ പ്രതിപാദിക്കുന്നത്. തന്റെ കൈകുഞ്ഞുമായി ഭർത്താവിനെ കാണാൻ ഇറങ്ങി തിരിച്ചിരിക്കുകയാണവൾ. ചുഴലിക്കാറ്റിന്റെ സംഹാരത്തിൽ അവളുടെ വീട് തകർന്നിരിക്കുന്നു. കയ്യിലാണെങ്കിൽ നയാപൈസയുമില്ല. സഹായത്തിന് എത്തുന്നവരുടെ കഴുകൻ കണ്ണുകളാണെങ്കിൽ, അവളുടെ ശരീരത്തിലും. അങ്ങനെയിരിക്കുമ്പോൾ, അവൾ ‘റോഡ്’ എന്ന യുവാവിനെ […]
Selina’s Gold / സെലീനാസ് ഗോൾഡ് (2022)
എംസോൺ റിലീസ് – 3111 ഭാഷ ടാഗലോഗ് സംവിധാനം Mac Alejandre പരിഭാഷ സുബീഷ് ചിറ്റാരിപ്പറമ്പ് ജോണർ ഡ്രാമ 7.5/10 1942-ലെ രണ്ടാം ലോക മഹായുദ്ധ കാലം. ജപ്പാൻ സൈന്യം, ഫിലിപ്പീൻസ് പിടിച്ചടക്കിയിരിക്കുകയാണ്. എങ്ങും പട്ടിണിയും ദാരിദ്ര്യവും. ക്രൂരന്മാരായ ജാപ്പനീസ് സൈനികർ തങ്ങളെ അപകടപ്പെടുത്തുമോ എന്ന ഭയം ഒരുഭാഗത്ത്. കാശിന് വേണ്ടി സ്വന്തം മക്കളെ വരെ പണയപ്പെടുത്തുന്ന മാതാപിതാക്കൾ മറുഭാഗത്ത്. ഫിലിപ്പീൻസിലെ ഒരു കുഗ്രാമത്തിൽ ജീവിക്കുന്ന സെലിൻ എന്ന പെൺകുട്ടിയുടെ ജീവിതവും മറിച്ചല്ല. മദ്യത്തിന് അടിമയായ സെലിന്റെ […]
Adan / അദാൻ (2019)
എംസോൺ റിലീസ് – 3042 ഭാഷ ടാഗലോഗ് സംവിധാനം Roman Perez Jr. പരിഭാഷ സുബീഷ്, ചിറ്റാരിപ്പറമ്പ് ജോണർ ഡ്രാമ, ത്രില്ലർ 5.4/10 “ലോകത്ത് ഭക്ഷണത്തിനോ, പാർപ്പിടത്തിനോ വേണ്ടി ഒരു സമരവും നടന്നിട്ടില്ല. നടന്നത് മുഴുവൻ സ്വാതന്ത്ര്യത്തിന് വേണ്ടിയാണ്.” Roman Perez Jr സംവിധാനം ചെയ്ത് 2019-ൽ പുറത്തിറങ്ങിയ ഒരു ഫിലിപ്പീൻസ് ക്രൈം ത്രില്ലറാണ് “അദാൻ.” പൊതുവെ ലെസ്ബിയൻ ചിത്രങ്ങളിൽ കാണുന്ന ടിപ്പിക്കൽ ക്ലൈമാക്സ് അല്ല ഇതിൽ എന്നത്, ചിത്രത്തിന്റെ വലിയ പ്ലസ് പോയിന്റ് ആണ്. സ്വാതന്ത്ര്യം […]