എം-സോണ്‍ റിലീസ് – 2180 ഭാഷ ടിബറ്റൻ, ലഡാക്കി സംവിധാനം Pan Nalin പരിഭാഷ സ്റ്റെഫിൻ മാത്യു ആൻഡ്രൂസ് ജോണർ അഡ്വെഞ്ചർ, ഡ്രാമ, റൊമാൻസ് 7.8/10 പാൻ നളിൻ സംവിധാനം ചെയ്ത്, ടിബറ്റൻ, ലഡാക്കി ഭാഷയിൽ 2001ൽ പുറത്തിറങ്ങിയ ഇൻഡിപെൻഡന്റ് സിനിമയാണ് ‘സംസാര’. എംസോണിൽ പുറത്തിറങ്ങുന്ന ടിബറ്റൻ/ലഡാക്കി ഭാഷയിലുള്ള ആദ്യത്തെ സിനിമകൂടിയാണ് ‘സംസാര’.വളരെ ചെറുപ്പത്തിലേ ‘ലാമ'(ടിബറ്റൻ ബുദ്ധമത സന്യാസി) യാകാൻ നിയോഗിക്കപ്പെട്ട ടാഷിയെ അതിനായി തന്റെ അഞ്ചാം വയസ്സിൽ അച്ഛൻ മോണസ്ട്രിയിൽ (ആശ്രമത്തിൽ) കൊണ്ടുവിട്ടു. അവിടുത്തെ 12 […]
The Horse Thief / ദി ഹോഴ്സ് തീഫ് (1986)
എം-സോണ്‍ റിലീസ് – 1703 ഭാഷ മാൻഡറിൻ, തിബെറ്റൻ സംവിധാനം Zhuangzhuang Tian, Peicheng Pan പരിഭാഷ രാഹുൽ കെ.പി ജോണർ ഡ്രാമ 6.9/10 തിബറ്റിലെ ഒരു ഗോത്രത്തിൽ കഴിയുന്ന ബുദ്ധമത വിശ്വസികളായ നോർബുവെന്ന കൊള്ളക്കാരനും അവന്റെ ഭാര്യയും കുട്ടിയും. ഒരിക്കൽ, ക്ഷേത്രസാമഗ്രികൾ മോഷ്ടിച്ച കുറ്റത്തിന് അവരുടെ കുടുംബത്തെ ഗോത്രത്തിൽ നിന്നും പുറത്താക്കുന്നു. അവന്റെ കുട്ടി അസുഖം മൂലം മരണപ്പെടുന്നു. രണ്ടാമത്തെ കുട്ടിയുടെ ജനനശേഷം അവന്റെ ജീവിതരീതികൾ മാറ്റാൻ ശ്രമിക്കുന്നതും മറ്റുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. അഭിപ്രായങ്ങൾ പങ്കുവെക്കാൻ
The Cup / ദ കപ്പ് (1999)
എം-സോണ്‍ റിലീസ് – 1003 ഭാഷ ടിബറ്റൻ സംവിധാനം Khyentse Norbu പരിഭാഷ അബ്ദുൽ മജീദ് ജോണർ കോമഡി, സ്പോർട് 6.9/10 1998 ലെ ഫ്രാൻസ് ലോകകപ്പ് സമയത്ത് ഫുട്ബാള്‍ മത്സരം കാണാന്‍ വേണ്ടി ധര്‍മശാലയിലെ അഭയാര്‍ത്ഥിയായ ഒരു തിബറ്റന്‍ ബുദ്ധസന്യാസിയായ ഒറിജീന്റെ ‘പോരാട്ട’ത്തിന്റെ കഥ. നര്‍മ്മവും കാര്യങ്ങളും ലോക നന്മയും ഒരു കൊച്ചു കുട്ടിയിലൂടെ വരച്ചു കാണിക്കുന്ന ഇന്ത്യ ലൊക്കേഷനായ ഒരു മനോഹരമായ തിബറ്റന്‍ സിനിമ. അഭിപ്രായങ്ങൾ പങ്കുവെക്കാൻ