• Skip to primary navigation
  • Skip to main content
  • Skip to footer
എംസോൺ

എംസോൺ

ലോകസിനിമയുടെ മലയാള ജാലകം

  • പരിഭാഷകൾ
    • സീരീസുകൾ
    • Advanced Filter
    • പരിഭാഷ ഡൗൺലോഡുകൾ
  • സംശയങ്ങൾ
    • എംസോൺ സബ് എഡിറ്റർ ആപ്ലിക്കേഷൻ
    • കുറിപ്പുകൾ
    • വിശദീകരണങ്ങൾ
  • ഫെസ്റ്റുകൾ
  • മലയാളസിനിമകൾ
  • പരിഭാഷകൾ അയക്കാൻ
    • ആദ്യമായി അയക്കുന്നവർക്ക്
    • സബ്ടൈറ്റിൽ സ്റ്റാറ്റസ്
    • നമ്മുടെ പരിഭാഷകർ
  • ഞങ്ങളെക്കുറിച്ച്

Urdu

Bol / ബോൽ (2011)

February 2, 2022 by Vishnu

എംസോൺ റിലീസ് – 2921 ഭാഷ ഉറുദു സംവിധാനം Shoaib Mansoor പരിഭാഷ പ്രശാന്ത് ശ്രീമംഗലം ജോണർ ഡ്രാമ 8.3/10 ബോൽ… തുറന്നുപറയുക, മതാചാരങ്ങളുടെ വേലിക്കെട്ടുകൾക്കുള്ളിൽ എരിഞ്ഞുതീരുന്ന പെൺ ജീവിതങ്ങൾ ഇന്ത്യയിലായാലും പാകിസ്താനിലായാലും ഒരുപോലെയാണ്. അത്തരം ഒരു കുടുംബത്തിലേക്ക് ഒരു ഭിന്നലിംഗത്തിൽ പെട്ട ഒരു കുട്ടി ജനിച്ചുവീഴുമ്പോൾ ആ കുടുംബത്തിൽ വന്നുചേരുന്ന അസ്വസ്ഥതകൾ ജീവിതങ്ങളെ കൊണ്ടെത്തിക്കുന്ന അവസ്ഥകളുടെ നേർക്കാഴ്ച്ചയാണ് ഈ പാകിസ്താനി ചലച്ചിത്രം. ഷൊയെബ് മൻസൂർ സംവിധാനം ചെയ്ത ഈ ചിത്രം നമുക്ക് പരിചയമുള്ള ആതിഫ് അസ്‌ലം […]

No Fathers in Kashmir / നോ ഫാദർസ് ഇൻ കശ്മീർ (2019)

January 14, 2021 by Vishnu

എം-സോണ്‍ റിലീസ് – 2385 ഭാഷ ഇംഗ്ലീഷ്, ഉറുദു സംവിധാനം Ashvin Kumar പരിഭാഷ അജിത് ടോം ജോണർ ഡ്രാമ 7.1/10 സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ അക്കാലം മുതൽ നിരവധി വിഷയങ്ങളാൽ നീറി പുകഞ്ഞുകൊണ്ടിരിക്കുന്ന ഒരു നാടാണ് കശ്മീർ. സൈന്യത്തിന്റെ ഇടപെടലുകളും തീവ്രവാദികളുടെ പ്രവർത്തനങ്ങളും മൂലം കാശ്മീരിൽ കാണാതാവുന്ന പുരുഷന്മാരുടെ എണ്ണം നിരവധിയാണ്. ഈ വിഷയത്തിനെ കേന്ദ്രബിന്ദുവാക്കി അശ്വിൻ കുമാർ തിരക്കഥയും സംവിധാനവും നിർവഹിച്ച് 2019-ൽ റിലീസ് ചെയ്യ്ത ചിത്രമാണ് No Fathers In Kashmir. Censor Board-ന്റെ […]

Ramchand Pakistani / രാംചന്ദ് പാകിസ്താനി (2008)

August 6, 2020 by Asha

എം-സോണ്‍ റിലീസ് – 1918 ഭാഷ ഉറുദു സംവിധാനം Mehreen Jabbar  പരിഭാഷ അബ്ദുൽ മജീദ് ജോണർ ഡ്രാമ 7.6/10 1947-ൽ ഇന്ത്യ-പാകിസ്ഥാൻ വിഭജനാനന്തരം പഴയ നാട്ടുരാജ്യങ്ങളായ പഞ്ചാബ്, ബംഗാൾ, സിന്ധ്, കശ്മീർ എന്നിവയാണ് ഇരുരാജ്യങ്ങൾക്കുമിടയിൽ വിഭജിക്കപ്പെട്ടത്. ഇന്ത്യ-പാകിസ്ഥാൻ അതിർത്തിയിൽ കിടക്കുന്ന ഒരു സിന്ധി ഹിന്ദു ദളിത് കുടുംബത്തിന്റെ കഥയാണ് ഈ സിനിമ. യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി എടുത്ത ഈ സിനിമ റിലീസിന് ശേഷം  2008-09 കാലഘട്ടത്തിൽ ഇരു രാജ്യങ്ങൾക്കുമിടയിൽ സുപ്രധാനമായ ചില തീരുമാനങ്ങൾ എടുക്കാൻ ഇടയാക്കുകയും […]

Dukhtar / ദുഖ്തർ (2014)

July 16, 2020 by Vishnu

എം-സോണ്‍ റിലീസ് – 1822 ഭാഷ ഉറുദു സംവിധാനം Afia Nathaniel പരിഭാഷ ഫവാസ് തേലക്കാട് ജോണർ ഡ്രാമ, ത്രില്ലർ 7.0/10 ആഫിയ സറീന നഥാനിയേൽ എഴുതി, സംവിധാനം ചെയ്തു 2014 പുറത്തിറങ്ങിയ പാകിസ്താനി ചിത്രമാണ് Dukhtar (Daughter).പാകിസ്താനിലെ സ്ത്രീകളും കുട്ടികളും നേരിടുന്ന പ്രശ്നങ്ങൾ എത്ര ക്രൂരവും പൈശാചികവും ആന്നെന്നു അനാവരണം ചെയ്യുകയാണ് ഈ സിനിമ.ഗോത്രങ്ങൾ തമ്മിലുള്ള കുടിപ്പക തീർക്കാൻ തൻ്റെ പത്തുവയസായ മകളെ എതിർ ഗോത്രത്തിലെ തലവനെകൊണ്ട് വിവാഹം കഴിപ്പിക്കാൻ തീരുമാനിക്കുന്നു. എന്നാൽ കല്യാണദിവസം ‘അമ്മ […]

What Will People Say / വാട്ട് വിൽ പീപ്പിൾ സേ (2017)

January 5, 2019 by Shyju S

എം-സോണ്‍ റിലീസ് – 940 പെൺസിനിമകൾ – 14 ഭാഷ ഉറുദു, നോർവീജിയൻ സംവിധാനം Iram Haq പരിഭാഷ സുനിൽ നടക്കൽ ജോണർ ഡ്രാമ 7.410 ഒരേ സമയം രണ്ടു തരം സംസ്കാരത്തെയും പിൻ തുടരുക എന്നത് ഒരു വ്യക്തിയുടെ ജീവിതത്തിൽ അല്പം ബുദ്ധിമുട്ടുള്ള കാര്യമാണ് പ്രത്യേകിച്ചും ഒരു പതിനാറു കാരിയെ സംബന്ധിച്ചിടത്തോളം ജനിച്ചു വളർന്ന ചുറ്റുപാടുകൾ പഠിപ്പിച്ചതും അവളുടെ മനസ്സ് പിൻ തുടരാൻ ആഗ്രഹിക്കുന്നതുമായ ഒരു ജീവിത സംസ്കാരം മാതാ പിതാക്കളും ബന്ധുക്കളും ചേർന്ന് അവളിലേക്ക് […]

Footer

Disclaimer: Msone is a non-profit initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]