Zootopia
സൂട്ടോപ്പിയ (2016)

എംസോൺ റിലീസ് – 431

Download

3912 Downloads

IMDb

8/10

ഡിസ്നിയുടെ 55 -ആമത് അനിമേറ്റഡ് ചിത്രമായി 2016 ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ‘സൂട്ടോപ്പിയ’. ബൈരോണ്‍ ഹോവാര്‍ഡ്, റിച്ച് മൂര്‍ എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്ത ചിത്രത്തില്‍ ജിന്നിഫര്‍ ഗുഡ് വിന്‍, ജെയ്സന്‍ ബെയ്റ്റ്മന്‍, ഇദ്രിസ് എല്‍ബ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങള്‍ക്ക് ശബ്ദം നല്‍കിയിരിക്കുന്നത്. ജൂഡി ഹോപ്സ് എന്ന റാബിറ്റ് പോലീസ് ഓഫീസറും നിക്ക് വൈല്‍ഡ് എന്ന കുറുക്കനും ചേര്‍ന്ന് നടത്തുന്ന ഒരു കുറ്റാന്വേഷണമാണ് ചിത്രത്തില്‍ പറയുന്നത്. മികച്ച അനിമേഷന്‍ ചിത്രത്തിനുള്ള അക്കാദമി അവാര്‍ഡും ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരവുമടക്കം നിരവധി അവാര്‍ഡുകളും പുരസ്കാരങ്ങളും ലഭിച്ചിട്ടുള്ള ഈ ചിത്രം, IMDb യുടെ മികച്ച റേറ്റിംഗ് ഉള്ള ചിത്രങ്ങളുടെ പട്ടികയില്‍ ഇടം പിടിച്ചിട്ടുമുണ്ട്.