എംസോൺ റിലീസ് – 3095
ഭാഷ | നിശബ്ദ ചിത്രം |
സംവിധാനം | Clyde Bruckman & Buster Keaton |
പരിഭാഷ | ജ്യോതിഷ് കുമാർ.എസ്.എസ് |
ജോണർ | ആക്ഷൻ, അഡ്വഞ്ചർ, കോമഡി |
നിങ്ങൾ വളരെയധികം പ്രണയിക്കുന്ന പെൺകുട്ടിയെ ശത്രുക്കൾ തട്ടിക്കൊണ്ടു പോകുന്നു, അതും അങ്ങേയറ്റം സ്വന്തം പോലെ പരിപാലിക്കുന്ന തീവണ്ടി എഞ്ചിനിൽ. ആരും സഹായിക്കാനില്ലാത്ത ഇത്തരം സന്ദർഭങ്ങളിൽ നിങ്ങൾ എന്ത് ചെയ്യും. എന്നാൽ ജോണി ഗ്രേ വളരെ വ്യത്യസ്തനായിരുന്നു. എല്ലാവരും തന്റെ ഒപ്പമുണ്ടെന്ന ധൈര്യത്തിൽ അവൻ അതിന് പുറകെ ഓടുകയാണ്. പിന്നീട് എന്തൊക്കെ അബദ്ധങ്ങളാണ് ജോണി വരുത്തി വയ്ക്കുന്നെന്ന് കണ്ട് തന്നെ അറിയണം…
1926 ൽ പുറത്തിറങ്ങിയ ഒരു അമേരിക്കൻ നിശബ്ദ, കോമഡി ചലച്ചിത്രമാണ് ബസ്റ്റർ കീറ്റോണിന്റെ ‘ദി ജനറൽ‘. അമേരിക്കൻ ആഭ്യന്തര യുദ്ധകാലത്ത് നടന്ന ഒരു യഥാർത്ഥ സംഭവത്തെയും, 1889 ൽ വില്യം പീറ്റംഗർ രചിച്ച ‘ദ ഗ്രേറ്റ് ലോക്കോമോട്ടീവ് ചേസ്’ എന്ന പുസ്തകത്തെയും ആസ്പദമാക്കിയാണ് ബസ്റ്റർ കീറ്റൺ ഈ ചിത്രം എടുത്തിരിക്കുന്നത്. ‘ദി ജനറൽ’ എന്ന ഈ ചലച്ചിത്രം ഒരു അസാധാരണ സൃഷ്ടി തന്നെയാണ്. ഒരു നൂറ്റാണ്ടിന് ശേഷം ഇന്നും ഇതിലെ അവിശ്വാസനീയമായ രംഗങ്ങളും, തമാശകളും ചർച്ച ചെയ്യപ്പെടുന്നു.
‘ദി ജനറൽ’ എന്ന ഈ നിശബ്ദ ചലച്ചിത്രം, യാതൊരു സാങ്കേതിക വിദ്യകളും ഇല്ലാതിരുന്ന ആ ഒരു കാലഘട്ടത്തിൽ ചിത്രീകരിച്ചത് തന്നെ അതിശയമാണ്. ഇതിൽ ചിന്തിപ്പിക്കുന്ന തമാശകളുടെ നീണ്ട നിര തന്നെ ഉണ്ട്. ആക്കാലത്തെ ഏറ്റവും ചെലവറിയ ചിത്രങ്ങളിൽ ഒന്ന് തന്നെ ഇതെന്ന് പറയാം. ഇതിലെ BGM എടുത്ത് പറയേണ്ട ഒരു സംഗതിയാണ്. അമേരിക്കൻ യുദ്ധത്തിന്റെ പുനർനിർമ്മാണം, നൂറു കണക്കിന് അഭിനേതാക്കൾ, ഓടുന്ന തീവണ്ടി എഞ്ചിനിൽ വച്ചുള്ള മാസ്മരിക പ്രകടനങ്ങൾ, കത്തുന്ന പാലത്തിൽ നിന്നും വളരെയധികം താഴ്ചയുള്ള നദിയിലേക്ക് വീഴുന്ന യഥാർത്ഥ എഞ്ചിൻ എന്നീ രംഗങ്ങൾ ഈ ചിത്രത്തെ എത്രത്തോളം ത്രില്ലടിപ്പിക്കുമെന്ന് കണ്ട് അറിയുന്നതിന് ഓരോ പ്രേക്ഷകനെയും സ്വാഗതം ചെയ്ത കൊള്ളുന്നു.