Incident in a Ghostland
ഇൻസിഡന്റ് ഇൻ എ ഗോസ്റ്റ്ലാൻഡ് (2018)

എംസോൺ റിലീസ് – 1437

ഭാഷ: ഇംഗ്ലീഷ്
സംവിധാനം: Pascal Laugier
പരിഭാഷ: ജിതിൻ.വി
ജോണർ: ഡ്രാമ, ഹൊറർ, മിസ്റ്ററി
Download

1784 Downloads

IMDb

6.4/10

Movie

N/A

കുടുംബസ്വത്തായി ലഭിച്ച പുതിയ വീട്ടിലേക്കു താമസം മാറുകയായിരുന്നു ആ അമ്മയും രണ്ടു മക്കളും. അതിൽ ബെത്ത് , ലോവർ ക്രാഫ്റ്റിന്റെ ആരാധികയായിരുന്നു. അവൾ ചെറുപ്പത്തിൽ തന്നെ അദ്ദേഹത്തെ മാതൃകയാക്കി ഹൊറർ നോവലുകൾ എഴുതി തുടങ്ങി. അവൾ ആ യാത്രയിൽ പുതുതായി എഴുതിയ നോവൽ അമ്മയ്ക്ക് വായിച്ചു കൊടുക്കുകയായിരുന്നു. സഹോദരിയായ വീറ, എന്നാൽ അവളെ കളിയാക്കിക്കൊണ്ടിരുന്നു. എന്തായാലും അന്ന് രാത്രി അവർ അവിടെ താമസം തുടങ്ങി. എന്നാൽ അന്ന് രാത്രി ചില സംഭവങ്ങൾ അരങ്ങേറുന്നു.

ബെത്ത്, ഇന്ന് പ്രശസ്തയായ എഴുത്തുകാരിയാണ്. ബെസ്റ്റ് സെല്ലർ നോവലുകളുടെ ഉടമ. വർഷങ്ങൾക്കു ശേഷം അവൾ ആ വീട്ടിലേക്കു പോവുകയാണ്. അമ്മയെയും സഹോദരിയെയും കാണാൻ. അന്ന് 16 വർഷങ്ങൾക്കു മുൻപ് എന്താണ് സംഭവിച്ചത്? ഇനി എന്താണ് സംഭവിക്കാൻ പോകുന്നത്? കാഴ്ചകൾ എല്ലാം സത്യമാണോ? ഒരു മിസ്റ്ററി ത്രില്ലർ ഗണത്തിൽ പെടുത്താവുന്ന ഈ ചിത്രം, ട്വിസ്റ്റുകളും സസ്പെൻസും നിറഞ്ഞതാണ്.