Classic June 2024

ക്ലാസിക്ക് ജൂൺ ഫെസ്റ്റിന്റെ പത്താമത്ത് എഡിഷൻ നാളെ മുതൽ.

സിനിമയെന്ന മാസ്മരിക മാധ്യമത്തിന്റെ അഴകളവുകൾ തെളിയുന്നത് "ക്ലാസ്സിക്" ശ്രേണിയിൽ പെടുന്ന ഒരു ചിത്രം കണ്ടുതീർക്കുമ്പോഴാണ്, ഈയൊരു ആശയം മുന്നിൽ കണ്ട് കഴിഞ്ഞ പത്ത് വർഷമായി എല്ലാ ജൂണിലും ഒരു പിടി ക്ലാസിക് ചിത്രങ്ങൾ എംസോൺ നിങ്ങളുടെ മുൻപിലേക്ക് കൊണ്ടുവരുന്ന കാര്യം നിങ്ങളിൽ പലർക്കും അറിയാമല്ലോ? അതിന്റെ പത്താമത് എഡിഷൻ നാളെ തുടങ്ങാൻ പോകുമ്പോൾ ഇതുവരെയുള്ള യാത്രയിൽ കൂടെ നിന്ന് സഹായിച്ച എല്ലാ പരിഭാഷകരെയും, പ്രേക്ഷകരെയും നന്ദിയോടെ ഓർക്കുന്നു.

എങ്ങനെയാണ് ഒരു ചിത്രം ക്ലാസ്സിക് ആകുന്നത്? ചിത്രം പിറന്നുകഴിഞ്ഞും കാലങ്ങളായി പ്രസ്തുത ചിത്രത്തിന്റെ അനുകരണങ്ങൾ അല്ലെങ്കിൽ ഇൻസ്പറേഷൻസ് ഉണ്ടാകുക, അല്ലെങ്കിൽ ഒരു ദേശത്തിന്റെ, വ്യവസ്ഥയുടെ, കാലത്തിന്റെ ശേഷിപ്പായി ഒരു സിനിമ നാഴികക്കല്ലാകുക, അതുമല്ലെങ്കിൽ ഇനിയിതുപോലെയൊന്ന് ഇല്ല എന്ന് തോന്നിപ്പിക്കുന്ന ഒരു സൃഷ്ടിയാകുക. ഈ ഗണത്തിൽ പെടുന്ന ഏതും ക്ലാസ്സികിൽ പെടും. ഒരു യഥാർത്ഥ സിനിമ ആസ്വാദകന് ഒരിക്കലും അവഗണിക്കാനാകാത്ത കാറ്റഗറിയായ ക്ലാസ്സിക് ജൂണിന്റെ 2024 എഡിഷൻ നാളെ മുതൽ തുടങ്ങുന്നു. പോസ്റ്റർ ക്രഡിറ്റ്സ്: നിഷാദ് ജെ എന്‍