
Classic June 2025
ലോക സിനിമയിലെ ക്ലാസിക്കുകള്‍ മലയാളികള്‍ക്ക് സ്വന്തം ഭാഷയില്‍ ആസ്വദിക്കാന്‍ കഴിയുക എന്ന ആശയത്തില്‍ നിന്നാണ് എംസോണ്‍ എന്ന കൂട്ടായ്മ രൂപം കൊണ്ടത്. ഈ ആശയത്തോട് നീതി പുലര്‍ത്തി 2014 മുതല്‍ എല്ലാ വര്‍ഷവും ജൂണ്‍ മാസത്തില്‍ ഇത്തരത്തില്‍ ക്ലാസിക് സിനിമകളുടെ പരിഭാഷകളുടെ ഒരു ഫെസ്റ്റ് എംസോണ്‍ സംഘടിപ്പിക്കുന്നു. ഇത്തരത്തിലുള്ള ക്ലാസിക് ജൂണ്‍ ഫെസ്റ്റുകളുടെ പതിനൊന്നാമത്തെ പതിപ്പാണ് "ക്ലാസിക് ജൂണ്‍ 2025"