
Erotic Fest
പ്രണയം വിരഹം സൗഹൃദം വൈരാഗ്യം ഇങ്ങനെ അനവധി മനുഷ്യ വികാരങ്ങളെ അതിന്റെ സൗന്ദര്യത്തോടെ അഭ്രപാളികളിൽ ചിത്രീകരിക്കപ്പെടുന്നപോലെ മനുഷ്യന്റെ ലൈംഗീകതയെന്ന നൈസർഗികമായ വികാരവും പല പേരുകേട്ട ചലച്ചിത്രകാരന്മാർ അതിന്റെ പൂർണ സൗന്ദര്യത്തോടെ നമുക്ക് മുന്നിൽ എത്തിച്ചിട്ടുണ്ട്. എന്നാൽ ലൈംഗികതയുമായി ബന്ധപ്പെട്ട എല്ല ചർച്ചകളും പൊതുയിടങ്ങളിൽ ഒഴിവാക്കുകയും സദാചാര മുഖമൂടിയണിഞ്ഞു അത്തരം ചർച്ചകൾക്ക് ഇടം കൊടുക്കാതിരിക്കുകയും ചെയ്യുന്നു നമ്മൾ. കാമശാസ്ത്രം, നഗ്നശില്പ രൂപങ്ങൾ പോലുള്ള ഇറോട്ടിക്ക് ഭാവനയെ ചായം പുരട്ടുന്ന ഒരു സംസ്കാരമുണ്ടായിരുന്നിട്ടു പോലും വിക്ടോറിയൻ സദാചാര ബോധം നമ്മുടെ സാമൂഹിക ബോധത്തിൽ ഇതിനെ അങ്ങേയറ്റം അശ്ലീലമായിട്ടാണ് കരുതി പോന്നിരുന്നത്. എന്നാൽ ഇത്തരം ഭാവനയ്ക്ക് എതിരായി ശബ്ദിക്കുന്നവരിൽ പലരും സ്വകാര്യതയിൽ അത്തരം ഭ്രമകല്പനകളാൽ ആഘോഷിക്കുകയും ചെയ്യുന്നുണ്ട് എന്നത് നമ്മുടെ കാപട്യതത്തിന് ഉദാഹരണമാണ്. നമ്മൾ അധികം ചർച്ച ചെയ്യപ്പെടാത്ത ഇറോട്ടിക്ക് ഭവനകളെ ലോക സിനിമകളിലെ മാസ്റ്റേഴ്സിന്റെ വളരെ പ്രാധാന്യം കൊടുത്തു ചിത്രീകരിച്ചിട്ടുണ്ട്. അത്തരത്തിലുള്ള കുറച്ചു സിനിമകൾ മാത്രം ചേർത്ത് കൊണ്ടുള്ള ഒരു ഇറോട്ടിക്ക് ഫെസ്റ്റ് എംസോൺ നടത്താൻ ഉദ്ദേശിക്കുന്നു. ഒന്നുകിൽ അശ്ലീലം അല്ലെങ്കിൽ തുണ്ട് എന്നീ extreme നോക്കിക്കാണാതെ ലൈംഗീകതയെ അതിന്റെ യഥാർത്ഥ സൗന്ദര്യത്തിൽ ആഘോഷിക്കാൻ നമ്മളിലെ സിനിമാ പ്രേമികൾക്ക് കഴിയട്ടെ.