
Msone Gold
ഒരു സിനിമപ്രേമി കണ്ടിരിക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്ന മികച്ച ഒരു സിനിമയെയാണ് ഗോൾഡ് എന്ന ലേബൽ നൽകി അവതരിപ്പിക്കുന്നത്. ഇത് തീർത്തും എംസോൺ അഡ്മിൻസിന്റെ വിവേചനാധികാരത്തിന്റെ മാത്രം അടിസ്ഥാനത്തിലാണ്. ഇവിടെ പരിഭാഷയുടെ മികവിനെയല്ല മാനദണ്ഡമാക്കുന്നതെന്ന് പ്രത്യേകം പറയട്ടെ. നിങ്ങൾ കേട്ടിട്ടു പോലുമില്ലാത്ത ഭാഷകളിലെ അല്ലെങ്കിൽ നാടുകളിലെ സിനിമകളൊക്കെ ഈ കാറ്റഗറിയിൽ വന്ന് പോയേക്കാം. ഈ സിനിമ നിങ്ങൾ എന്തായാലും കാണണം എന്ന അഡ്മിന്റെ ഭാഗത്തുനിന്നുള്ള റിക്വസ്റ്റാണ് ഗോൾഡ് റിലീസ്. പേരുപോലെതന്നെ തങ്കപ്പെട്ടൊരു പടം എന്ന് മനസ്സിലാക്കാം. ചുരുക്കിപ്പറഞ്ഞാൽ എന്തോ പ്രത്യേകത ഈ സിനിമക്കുണ്ട് എന്ന് ഗോൾഡ് ലേബൽ കണ്ടാൽ ഉറപ്പിച്ചോളൂ....!