എം-സോണ്‍ റിലീസ് – 1366
ത്രില്ലർ ഫെസ്റ്റ് – 01
ഭാഷ | തമിഴ് |
സംവിധാനം | Lokesh Kanagaraj |
പരിഭാഷ | പ്രവീൺ അടൂർ |
ജോണർ | ആക്ഷൻ, ത്രില്ലർ |
പത്തുവർഷത്തിനുശേഷം ജയിലിൽ നിന്നിറങ്ങുന്ന ദില്ലി. തന്റെ മകളെ കാണാൻ വേണ്ടി യാത്ര തിരിക്കുന്നു. പക്ഷേ എത്തിപ്പെടുന്നത് പ്രതീക്ഷിക്കാത്ത മറ്റൊരിടത്ത്. അവിടെനിന്നു തടിയൂരി മകളുടെയടുത്തെത്താൻ ദില്ലിക്ക് ഒരുപാടി കടമ്പകൾ കടക്കേണ്ടതുണ്ട്. പത്ത് വർഷം മകളെ കാണാൻ കാത്തിരുന്ന ദില്ലിക്ക് ആ ഒരു രാത്രി തന്റെ ജീവൻ വരെ പണയത്തിലാക്കേണ്ടി വരുന്നു.
മികച്ച തിരക്കഥയും അതിനോടൊപ്പം മികച്ചുനിൽക്കുന്ന സംവിധാനവുമാണ് ചിത്രത്തിൻറെ ഹൈലൈറ്റ്. ആദ്യം മുതൽ അവസാനം വരെ പ്രേക്ഷകനെ പിടിച്ചിരുത്തുന്ന മേക്കിങ്.
രാത്രിയുടെ മറവിൽ കഥ പറഞ്ഞ അപൂർവ്വം ചിത്രങ്ങളിലൊന്ന്. ത്രില്ലടിപ്പിക്കുന്ന പശ്ചാത്തലസംഗീതം കൊണ്ട് കൈതി ഒന്നുകൂടി സങ്കീർണമാകുന്നു. സിനിമാട്ടോഗ്രാഫി എടുത്തു പറയേണ്ട ഒന്നാണ്. തമിഴ് കുറച്ചുകാലത്തിനുശേഷം കണ്ട മികച്ച കാസ്റ്റിംഗ് ഈ സിനിമയുടെ മറ്റൊരു പ്രത്യേകതയാണ്. ഒരു റോഡ് മൂവിയുടെ എല്ലാ ചേരുവകളിലേക്കും സെന്റിമെൻസ് കൂടി ചേർത്തിണക്കി എല്ലാത്തരം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുന്ന ഒരു ചിത്രമെന്ന നിലയിലും കൈതി മികവ് കാട്ടുന്നു. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് സത്യൻ സൂര്യൻ.