എം-സോണ്‍ റിലീസ് – 901
ഭാഷ | ഹിന്ദി |
സംവിധാനം | Ramesh Sippy |
പരിഭാഷ | അനസ് കണ്ണൂർ |
ജോണർ | ആക്ഷൻ, അഡ്വെഞ്ചർ, കോമഡി |
ജി. പി. സിപ്പി നിർമിച്ച് രമേഷ് സിപ്പി സംവിധാനം ചൈയ്ത ഹിന്ദി ചിത്രമാണ് ഷോലെ. ഇന്ത്യയിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിൽ ഒന്നായ ഷോലെ മുംബൈയിലെ മിനര്‍വ തീയേറ്ററിലടക്കം 5 വര്‍ഷം തുടര്‍ച്ചയായി ഓടി ചരിത്രമെഴുതി. 1975 ആഗസ്റ്റ് 15 റിലീസ് ചെയ്ത ഷോലെയിൽ അമിതാഭ് ബച്ചൻ, ധർമേന്ദ്ര, ഹേമമാലിനി, ജയാബച്ചൻ, അംജദ്ഖാൻ, സഞ്ജീവ്കുമാർ എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ചു.
തന്റെ കുടുംബം ഇല്ലാതാക്കിയ ഗബ്ബർസിംഗ് എന്ന കൊള്ളക്കാരനെ നേരിടാൻ ടാക്കൂർസിംഗ് എന്ന റിട്ടയേർഡ് പോലീസ് ഓഫീസർ കോഴിക്കളളൻമാരായ ജയ്, വീരു എന്നിവരെ ചുമതലപ്പെടുത്തുന്നതോടെ കഥ പുരോഗമിക്കുന്നു. സൗഹൃദം, പ്രണയം, സംഘട്ടനം എന്നിവ തുല്യ പ്രാധാന്യത്തോടെ അവതരിപ്പിച്ച ഷോലെ 2005ൽ ഫിലിംഫെയർ പുരസ്കാര ചടങ്ങിൽ അമ്പത് വർഷത്തെ ഏറ്റവും മികച്ച ചിത്രമായി തെരഞ്ഞെടുത്തു. ത്രീഡിയില്‍ ഷോലെ റിലീസ് ചെയ്തപ്പോഴും പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു. ഇന്ത്യയിലെ ആദ്യ 70MM ചിത്രമായ ഷോലെയുടെ റീമേക്ക് 2007ൽ Aag എന്ന പേരിൽ പുറത്തിറങ്ങി.